ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്ത് എക്സ്

Jan 12, 2026 - 15:06
 0  15
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ;  600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്ത്  എക്സ്
ഇലോൺ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് അംഗീകരിച്ചതായും ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകിയതായും കേന്ദ്രസർക്കാർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഏകദേശം 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യുകയും 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്യുകയും ചെയ്തു.
എക്‌സിന്റെ എഐ ടൂൾ ആയ ഗ്രോക്ക് (Grok) ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നത് സംബന്ധിച്ച ആശങ്കകൾ ഉയർന്നതിനെത്തുടർന്നാണ് നീക്കം.ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങൾ അനുവദിക്കില്ലെന്നും ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും എക്സ് കേന്ദ്ര സർക്കാരിനെ അറിയിച്ചു.
ഗ്രോക്ക് എഐ സേവനങ്ങളിലൂടെ അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ ഉള്ളടക്കങ്ങൾ നിർമ്മിക്കപ്പെടുന്നതിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു.