തിരുവനന്തപുരത്ത് നാല് കോടിയുടെ സ്വർണ വേട്ട; സ്വർണ്ണം പിടികൂടിയത് ട്രെയിനിൽ നിന്ന്
തി രുവനന്തപുരം: കന്യകുമാരി-ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ നിന്നും നാല് കോടിയോളം വില വരുന്ന സ്വർണ്ണം പിടികൂടി. ഡാൻസെഫ്, ഇൻ്റലിജൻസ് സംഘത്തിൻ്റെ പരിശോധനയിലാണ് കണ്ടെത്തൽ. ട്രെയിനിൽ സ്വർണ്ണവുമായി എത്തിയ ആളിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്നാണ് ബാഗ് പരിശോധിച്ചത്. തുടർന്ന് തമ്പാനൂരിൽ വെച്ച് സ്വർണ്ണവും, കടത്താൻ ശ്രമിച്ച ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സ്വർണ്ണം കൊണ്ടുവന്ന ആളെ ചോദ്യം ചെയ്തപ്പോൾ അയാൾ പറഞ്ഞത്, അയാളുടെ ബോംബെ ആസ്ഥാനമായുള്ള ജുവലറിയുടെ ഒരു ബ്രാഞ്ച് നാഗർകോവിലിലുണ്ട്. അവിടേക്ക് സ്വർണ്ണ കട്ടകൾ എത്തിച്ച് പണി കഴിപ്പിച്ച ശേഷം, പല ജുവലറിയിലേക്ക് എത്തിക്കാനുള്ള സ്വർണ്ണമാണിതെന്നാണ്. എന്നാൽ മതിയായ രേഖകൾ ഇല്ലത്തതിനാൽ, ദുരൂഹത ഉള്ളതായി പൊലീസ് സംശയിക്കുന്നു.