രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി
മൂന്നാം ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് വീണ്ടും റിമാൻഡ് ചെയ്തു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് അദ്ദേഹത്തെ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്.
കസ്റ്റഡി കാലയളവിൽ തെളിവെടുപ്പിനായി കൊണ്ടുപോയെങ്കിലും അന്വേഷണവുമായി രാഹുൽ പൂർണ്ണമായി സഹകരിച്ചില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഹോട്ടലിൽ മുറിയെടുത്ത കാര്യം സമ്മതിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട മറ്റ് സുപ്രധാന ചോദ്യങ്ങൾക്കെല്ലാം രാഹുൽ മൗനം പാലിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നിരവധി യുവതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ പീഡന പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്.