അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസ്; നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രിംകോടതി

Sep 24, 2025 - 19:17
 0  230
അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസ്; നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസിൽ‌ നാല് മാസത്തിനകം വിധി പറയണമെന്ന നിർദ്ദേശവുമായി സുപ്രിംകോടതി. കേസിൽ വിചാരണക്കോടതിക്കാണ് സുപ്രിംകോടതിയുടെ നിർദേശം. കേസിലെ പ്രതിയായ താജുദ്ദീൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർദ്ദേശം.

കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രിംകോടതിയെ സമീപിച്ചത്. താജുദ്ദീനായി അഭിഭാഷകൻ ഡോ. അലക്സ് ജോസഫ് ആണ് ഹാജരായത്. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ.