ക്ഷേത്രങ്ങളിലെ അഴിമതി: അക്കൗണ്ടുകൾ ഡിജിറ്റലൈസ് ചെയ്യാൻ ഹൈക്കോടതി നിർദേശം

Jan 28, 2026 - 13:05
 0  5
ക്ഷേത്രങ്ങളിലെ അഴിമതി: അക്കൗണ്ടുകൾ ഡിജിറ്റലൈസ് ചെയ്യാൻ  ഹൈക്കോടതി നിർദേശം

കൊച്ചി: ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും തടയാൻ ഹൈക്കോടതി ഇടപെടൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1450 ക്ഷേത്രങ്ങളിലെ അക്കൗണ്ടുകൾ ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബഞ്ച് നിർദേശിച്ചു. ഡിജിറ്റലൈസേഷൻ നടപടികൾക്ക് കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചറിനെ (കിറ്റ്ഫ്ര) ചുമതലപ്പെടുത്തി.

എത്ര സമയത്തിനകം ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാനാവുമെന്ന് കിറ്റ്ഫ്ര കോടതിയെ അറിയിക്കണം. അടുത്ത മണ്ഡലകാലത്തിന് മുൻപ് ശബരിമലയിലെ കണക്കുകൾ ഡിജിറ്റൈസ് ചെയ്യാനാണ് കോടതി ലക്ഷ്യമിടുന്നത്. ശബരിമലയിലെ സ്വർണ കവർച്ചയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.

കിറ്റ്ഫ്രയ്ക്കും, കെ-സ്മാര്‍ടിനും നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെ കോടതി നേരിട്ട് വിളിച്ചുവരുത്തിയിരുന്നു. ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് എങ്ങനെ നടപ്പിലാക്കാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉദ്യോഗസ്ഥരോട് ചേദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി