'കായ്ഫലമുള്ള മരമാണ്' ;മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്തിയ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

Nov 9, 2025 - 19:10
 0  4
'കായ്ഫലമുള്ള മരമാണ്' ;മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്തിയ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കൊല്ലം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുള്‍ അസീസിനെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടന വേദിയില്‍വച്ചാണ് അദ്ദേഹം ഗണേഷ് കുമാറിനെ പുകഴ്ത്തിയത്. ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്നും ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരമാണെന്നും അസീസ് പറഞ്ഞിരുന്നു. വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുടര്‍ന്ന് ഡിസിസി അസീസിനോട് വിശദീകരണം തേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പതിവാതിലില്‍ നില്‍ക്കെ എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് നടപടി.