എറണാകുളം-ബംഗളുരു വന്ദേഭാരത് ഹൗസ്ഫുള്‍; ഒരാഴ്ചത്തേക്ക് ടിക്കറ്റ് കിട്ടാനില്ല
എറണാകുളം-ബംഗളുരു വന്ദേഭാരത് എക്സ്പ്രസിലെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിറ്റു പോയി. ചൊവ്വാഴ്ച മുതലാണ് റഗുലര്‍ സര്‍വീസ് ആരംഭിക്കുക. എക്‌സിക്യുട്ടീവ് ചെയര്‍ ടിക്കറ്റുകള്‍ കിട്ടാനില്ല. കേരളത്തിന് മൂന്നാം വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായാണ് ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്തത്.
ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍. 9 മണിക്കൂര്‍ കൊണ്ട് 608 കിലോമീറ്റര്‍ പിന്നിടും.
കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
നിരക്കുകള്‍ ഇങ്ങനെ:
എറണാകുളം ഭാഗത്തേക്ക്, ബ്രാക്കറ്റില്‍ എക്സിക്യുട്ടീവ് ചെയര്‍കാര്‍ നിരക്ക്:
സേലം- 566 രൂപ (1182), ഈറോഡ്-665 (1383), തിരുപ്പൂര്‍-736 (1534), കോയമ്പത്തൂര്‍ -806 (1681), പാലക്കാട്-876 (1827), തൃശൂര്‍-1009 (2110).
ബെംഗളുരു ഭാഗത്തേക്ക്:
തൃശൂര്‍ 293 (616), പാലക്കാട് -384 (809), കോയമ്പത്തൂര്‍-472 (991), തിരുപ്പൂര്‍ -550 (1152), ഈറോഡ് -617 (1296), സേലം-706 (1470), കെആര്‍ പുരം -1079 (2257).