ബിഗ് ബോസ് മലയാളം സീസൺ 7: അനുമോൾ വിജയി

Nov 9, 2025 - 19:50
Nov 9, 2025 - 19:57
 0  9
ബിഗ് ബോസ് മലയാളം സീസൺ 7: അനുമോൾ വിജയി

മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ വിജയിയായി അഭിനേത്രിയും മോഡലുമായ അനുമോള്‍.   കോമണർ എന്ന ടാഗോടെ ബിഗ് ബോസ് ഹൗസിൽ എത്തിയ അനീഷ് പ്രേക്ഷകരുടെ പ്രിയതാരങ്ങളും പരിചിത മുഖങ്ങളുമായിരുന്നവരെ പിന്നിലാക്കി  രണ്ടാം സ്ഥാനം സ്വന്തമാക്കി. സീസണിന്റെ തുടക്കം മുതൽ അവസാനം വരെ ഹൗസിൽ ശക്തമായ സാന്നിധ്യം അറിയിച്ച് ഗെയിം കളിച്ച ഷാനവാസ് ആണ് മൂന്നാം സ്ഥാനത്ത്. അവസാന ആഴ്ചകളിലെ പ്രകടനങ്ങളുടെ ബലത്തിൽ വോട്ടിങ്ങിൽ വലിയ മുന്നേറ്റം നടത്തിയാണ് നെവിൻ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അക്ബർ ആണ് അഞ്ചാമത്.

അനുമോളുടെ ബിഗ് ബോസിലെ നൂറ് ദിനങ്ങളിൽ ഭൂരിഭാഗവും വിവാദങ്ങളാൽ നിറഞ്ഞതായിരുന്നു. കരച്ചിൽ ഡ്രാമ എന്ന വിമർശനങ്ങൾ ശക്തമായിരുന്നെങ്കിലും പ്രേക്ഷകരുടെ പിന്തുണ അനുമോൾക്ക് കിട്ടി. ബിഗ് ബോസ് ട്രോഫിയുമായി അനുമോൾ തിരിച്ചെത്തുമ്പോൾ പക്ഷേ പിആർ വിവാദങ്ങൾ താരത്തിന്റെ ആ സന്തോഷത്തിന് കരിനിഴൽ വീഴ്ത്താൻ സാധ്യതയുണ്ട്. പിആറിന്റെ ബലത്തിൽ ആണ് അനുമോൾ ബിഗ് ബോസ് വിജയി ആയിരിക്കുന്നത് എന്ന ആരോപണങ്ങൾ അത്ര പെട്ടെന്ന് കെട്ടടങ്ങിയേക്കില്ല. 

16 ലക്ഷം രൂപയുടെ പിആർ ആണ് അനുമോൾ കൊടുത്തിരിക്കുന്നത് എന്ന് ആരോപിച്ച് സഹ മത്സരാർഥികൾ അനുമോളെ ഹൗസിനുള്ളിൽ നേരിട്ടിരുന്നു. അനുമോളുടെ പിആർ മറ്റ് മത്സരാർഥികളുടെ ജീവിതത്തെ ബാധിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ് ശൈത്യ ഉൾപ്പെടെയുള്ളവർ അനുമോൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. എവിക്ട് ആയ മത്സരാർഥികളുടെ റിഎൻട്രിയിൽ കടുത്ത ആക്രമണം നേരിട്ടിട്ടും അനുമോൾക്ക് ലഭിക്കുന്ന വോട്ടിനെ അത് ബാധിച്ചില്ല

ബിഗ് ബോസ് മലയാളം സീസൺ 7 ഓർക്കാൻ പോകുന്നത് പ്ലാച്ചിയുടെ പേരിലും പട്ടായ ഗേൾസിന്റെ പേരിലും കൂടിയാണ്. ആദില, നൂറ എന്നിവർക്കൊപ്പമുള്ള അനുമോളുടെ സൗഹൃദം പ്രേക്ഷകർക്ക് കൗതുകമായിരുന്നു. എന്നാൽ പലപ്പോഴും രണ്ട് കൂട്ടരും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി. എവിക്ട് ആവുന്നതിന് മുൻപ് വരെ അനുമോൾക്കെതിരെയാണ് ആദില കളിച്ചത്. ഇതിനെല്ലാം കരഞ്ഞും ഒറ്റപ്പെട്ടിരുന്നുമായിരുന്നു അനുമോളുടെ മറുപടി.