ഇൻഡി​ഗോ വിമാനത്തിനുള്ളിൽ എലി; തിരച്ചിൽ

Sep 22, 2025 - 12:00
 0  212
ഇൻഡി​ഗോ വിമാനത്തിനുള്ളിൽ എലി;  തിരച്ചിൽ
കാൺപൂർ: വിമാനത്തിനുള്ളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് കാൺപുർ–ഡൽഹി ഇൻഡിഗോ വിമാനം മൂന്നു മണിക്കൂറിലധികം വൈകി. ഉച്ചയ്ക്ക് 2:55-ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്രക്കാരെല്ലാം കയറിയ ശേഷമാണ് ഒരാൾ എലിയെ കണ്ടത്. ഉടൻതന്നെ ജീവനക്കാരെ വിവരമറിയിച്ചു.
തുടർന്ന്, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. എലിയെ കണ്ടെത്താനായി ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട തിരച്ചിൽ നടത്തി. 4:10-ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം വൈകുന്നേരം 6:03-നാണ് കാൺപൂരിൽനിന്ന് പുറപ്പെട്ടത്. രാത്രി 7:16-ന് ഡൽഹിയിൽ വിമാനമിറങ്ങി.