പൊലീസ് കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ കര്‍ശന നടപടിയുണ്ടാകും; റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. കസ്റ്റഡി മര്‍ദ്ദനത്തിലെ പരാതികളില്‍ കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് സമൂഹത്തോടൊപ്പമാണെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പൊലീസ് സമൂഹത്തിന്റെ ഭാഗമാണെന്നും സമൂഹത്തിന്റെ സഹായം പൊലീസിന് ആവശ്യമാണെന്നും റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു.
'പൊലീസും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടില്ല. നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പൊലീസിനെതിരെ പരാതി ലഭിച്ചാല്‍ ഗൗരവമായി തന്നെ പരിശോധിക്കും. കസ്റ്റഡി മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രിയുടെ എല്ലാ നിര്‍ദേശങ്ങളും പാലിക്കും.
സമീപിക്കുന്ന ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജനമൈത്രി പോലീസ് മികച്ച പദ്ധതിയാണ്ജനങ്ങള്‍ക്ക് കൃത്യമായ സേവനം പോലീസ് ലഭ്യമാക്കും. അല്ലാത്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും.' റവാഡ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.