കലൂർ നൃത്ത പരിപാടി അപകടം; നഷ്ടപരിഹാരം ആവശ‍്യപ്പെട്ട് ഉമ തോമസ്

Dec 31, 2025 - 07:41
 0  2
കലൂർ നൃത്ത പരിപാടി അപകടം; നഷ്ടപരിഹാരം ആവശ‍്യപ്പെട്ട് ഉമ തോമസ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ വച്ചു നടന്ന നൃത്ത പരിപാടിക്കിടെ വിഐപി ഗ‍ാലറിയിൽ നിന്ന് താഴേയ്ക്കു വീണ് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ നഷ്ടപരിഹാരം ആവശ‍്യപ്പെട്ട് ഉമ തോമസ് എംഎൽഎ സ്റ്റേഡിയത്തിന്‍റെ ഉടമകളായ ജിഡിസിഎയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ‍്യം.

നഷ്ടപരിഹാരം നൽകാത്ത പക്ഷം തുടർനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകനായ പോൾ ജേക്കബ് മുഖേന നൽകിയ നോട്ടീസിൽ പറയുന്നു.