കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ല ; ഹൈക്കോടതി

Jul 9, 2025 - 20:54
Jul 9, 2025 - 20:55
 0  3
കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ല ; ഹൈക്കോടതി

കൊച്ചി: കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി. പൂന്തുറ സ്വദേശിനിയായ യുവതിയെ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം മർദിച്ചെന്ന കേസിലാണ് കോടതിയുടെ നടപടി. സംഭവത്തിൽ നാലു പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ കുറ്റം ചുമത്തും.

കുറ്റം ചുമത്തുന്നതിന് പ്രോസിക‍്യൂഷന്‍റെ അനുമതി ആവശ‍്യമില്ലെന്ന് കോടതി വ‍്യക്തമാക്കി. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ്ഐയും 3 വനിതാ പൊലീസ് ഉദ‍്യോഗസ്ഥരുമാണ് കേസിൽ കുറ്റം ചുമത്തപ്പെട്ട പ്രതികൾ