പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ; ഓണനാളുകൾ വരവായി

ചിങ്ങം ഒന്ന് മലയാളിക്ക് ഇന്ന്, പുതുവർഷപ്പിറവിയാണ്. പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിനം.
ദുരിതങ്ങൾ നിറഞ്ഞ കർക്കടക മാസത്തിനെ യാത്രയയച്ച് പൊന്നിൻ ചിങ്ങപ്പുലരിയെ മലയാളി വരവേറ്റിരിക്കുകയാണ്.
ചിങ്ങം ഒന്ന് കര്‍ഷക ദിനമായാണ് കണക്കാക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളുണർത്തുന്നതാണ് ഓരോ ചിങ്ങപ്പുലരിയും.
സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് പൊന്നോണം വന്നെത്തുന്ന ചിങ്ങത്തിനായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍.