സാം നിലമ്പളളിയുടെ പുസ്തകപ്രകാശനവും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിക്കലും

Aug 16, 2025 - 20:14
 0  3
സാം നിലമ്പളളിയുടെ പുസ്തകപ്രകാശനവും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിക്കലും

വെളിയങ്കോട്: ഉണ്ണി സ്മാരക ഗ്രന്ഥാലയത്തിലേക്ക് MLA  യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് പുസ്തകവിതരണം നടത്തിക്കൊണ്ട് പൊന്നാനി MLA, P.  നന്ദകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

LSS, USS, SSLC, +2ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും, നേപ്പാളില്‍ വെച്ചു നടന്ന യോഗാചാമ്പ്യന്‍ഷിപ് നേടിയ വിദ്യാര്‍ത്ഥിയേയും അനുമോദിച്ച്MLA ഉപഹാരങ്ങള്‍ നല്‍കി.

അമേരിക്കന്‍ മലയാളി എഴുത്തുകാരനായ സാം നിലാമ്പളളിയുടെ'അലാസ്‌ക' പുസ്തകപ്രകാശനം MLA നിര്‍വ്വഹിച്ചു. തുടര്‍ന്ന് എഴുത്തുകാരനായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ അദ്ദേഹം ഉപഹാരം നല്‍കി ആദരിച്ചു.

സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ്ഞു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെയ്ത് പുഴക്കര അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി. പ്രിയ, വായനശാലാ സെക്രട്ടറി,C.K.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

വായനശാലാ ഭാരവാഹി അജയന്‍ നന്ദിയുംപറഞ്ഞു.