ചങ്ങല തട്ടിപ്പൊട്ടിക്കും: കവിത , ഷീല ജഗധരൻ

അങ്ങു വടക്കൊരു ദേശത്ത്
ഡൽഹി തെരുവിന്നോരത്ത്
പൊരുതാനെത്തിയ
കർഷകരേ
മുന്നോട്ടിനിയും മുന്നോട്ട്
ധീരതയോടു നയിച്ചോളൂ
ചെങ്കൊടി ചൂടിയ
തെരുവോരങ്ങളിൽ
കാറ്റു വിതയ്ക്കും ഞങ്ങൾ
കൊടുംക്കാറ്റു വിതയ്ക്കും ഞങ്ങൾ
മണ്ണിൽ പുതിയൊരു
വിത്തു വിതച്ചു
പൊൻ മണികൊയ്യും
നേരത്ത്
അധികാരത്തിൻ ചങ്ങല കെട്ടി
കതിരുകൾ കൊയ്യാനെത്തുമ്പോൾ
അരിവാൾ രാകി മിനുക്കും
ഞങ്ങൾ
അധികാരത്തെ കൊയ്തിടും
ചുറ്റിക കൈയ്യിലെടുക്കും ഞങ്ങൾ
ചങ്ങല തട്ടിപ്പൊട്ടിക്കും
അന്നം നൽകും കർഷകർ
ഞങ്ങടെ
പട്ടട കാണാൻ കൊതിച്ചു നിൽക്കും
തമ്പ്രാക്കൾ
ഓർത്തോ ഞങ്ങടെ പട്ടട മേലും
കനലുകളുതി മിനുക്കും ഞങ്ങൾ
തീപ്പന്തങ്ങളതായിടും
ഭാരത മണ്ണിൽ മണ്ണിൻ മക്കൾ
ഒന്നിച്ചൊന്നായ് നിന്നിടും
വിശപ്പും മാറ്റും കർഷക ശക്തികൾ
അജയ്യ ശക്തിയതായിടും
പുതിയ യുഗത്തിൻ തേരാളികളെ
മനുഷ്യ മാനവ ശക്തികളെ
വിശപ്പു മാറ്റും കർഷകർ
നിങ്ങൾ പാടും പുതിയൊരു
പാട്ടിന്
സംഗീതവുമായ് വരുന്നിതാ
സമര ചരിത്രം രചിച്ചൊരിന്ത്യൻ
വിപ്ലവകാരികളും
മനുഷ്യ സ്നേഹികളും
തിരുത്തിയെഴുതും
അധികാരികളുടെ
കുതന്ത്ര നിയമങ്ങൾ
ഷീല ജഗധരൻ, തൊടിയൂർ