മിറക്കിൾ ഫ്രൂട്ട്; ബോട്സ്വാനയിലൂടെ: ലീലാമ്മ തോമസ് തൈപ്പറമ്പിൽ

ജൂലിയുടെ ഭർത്താവ് രാത്രിയാകുമ്പോൾ വീടുവിട്ടുപോകുന്ന കാര്യം അവൾ പലപ്പോഴും എന്നോടു പറയും. ഭാര്യ ഭർതൃദാമ്പത്യ ബന്ധത്തിലെ ക്രമക്കേടു കാരണം സ്വയം ലജ്ജിതനായി ജീവിക്കുന്ന ഒരു പാവം മനുഷ്യൻ. പത്തു വർഷമായി കുട്ടികൾ ഉണ്ടാകുന്നില്ലന്നുള്ള സങ്കടം. അദ്ദേഹം മിറക്കിൾ ഫ്രൂട്ട് (Snot apple)കഴിക്കാൻ തുടങ്ങി,
ഭർത്താവിന് കൗണ്ട് കൂടി വൈകാതെ ജൂലി പ്രെഗ്നന്റ്ആയി . ഈ ബോട്സ്വാന പെൺകുട്ടിയുടെ നിറവയറിൽ കാതു ചേർത്തു വെച്ചപ്പോൾ ഞാൻ ഈ അത്ഭുത കായുടെ (Snot apple)ഗുണം അറിഞ്ഞു.
മിറക്കിൾ ഫ്രൂട്ട് അഥവാ ഗോറോൺ തുല (Goron Tula) ഭൂമിയിലെ വിശിഷ്ടമായ ചെടികളിലൊന്നാണ് . ഗോറോൺ തുലയുടെ അത്ഭുതകരമായ ലൈംഗിക ആരോഗ്യ ഗുണങ്ങൾ അടക്കം അറിയുന്നവർ ഇതിനെ ഒരു 'അത്ഭുത ഫലം' ആയി കണക്കാക്കുന്നു.
ഇംഗ്ലീഷ് ഭാഷയിൽ സ്നോട്ട് ആപ്പിൾ, എന്നും ഇതിനെ വിളിക്കും, ഇത് മധുരമുള്ളതും ചവച്ചരച്ച് കഴിക്കാവുന്നതുമാണ്, അതിനാലാണ് ഇതിനെ “ആഫ്രിക്കൻ ച്യൂയിംഗ് ഗം” പഴം എന്നും വിളിക്കുന്നത്.സസ്യശാസ്ത്രപരമായി ഇത് "അസാൻസഗാർക്കീന" എന്നാണ് അറിയപ്പെടുന്നത്.
ഗോറോൺ തുല പഴത്തിന്റെ ഉപഭോഗം ലൈംഗിക താല്പര്യത്തെ വലിയ തോതിൽ ഉത്തേജിപ്പിക്കുന്നു . ലിബിഡോ വർദ്ധിപ്പിക്കാൻ ഗോറോൺ തുല ഉപയോഗിക്കുന്നു. സമ്മർദ്ദം അല്ലെങ്കിൽ മറ്റ് ആരോഗ്യ അവസ്ഥകളുടെ ഫലമായി താഴ്ന്ന ലിബിഡോ അനുഭവിക്കുന്ന ആളുകൾക്ക് ഗോറോൺ തുല പരീക്ഷിക്കാം.
ഗോറോൺ തുലയെ ഫെർട്ടിലിറ്റി എൻഹാൻസറായി ഉപയോഗിക്കാമെന്നും ഇത് ഉപയോഗിക്കുന്നതിലൂടെ സിന്തറ്റിക് മരുന്നുകളെ ഫെർട്ടിലിറ്റി വർദ്ധിപ്പിക്കുന്നതിന് ആശ്രയിക്കുന്നത് കുറയ്ക്കാമെന്നും ഗവേഷകർ വിശ്വസിക്കുന്നു.
ഇവിടെ ബോട്സ്വാനയിൽ വൃക്ഷങ്ങളെ കുറിച്ചു ഏറെ കഥകൾ പറഞ്ഞുകേൾക്കുന്നുണ്ട്, പലതരം വിശ്വാസങ്ങളും.
അലങ്കാരത്തിനും തോരൻ വെക്കാനും ഉപയോഗിക്കുന്ന ചെറുസസ്യങ്ങൾ മുതൽ മാൻഡ്രേക്ക് രാജകുമാരനു കൊടുക്കാൻ ഉള്ള അത്ഭുതക്കായ് വരെയുള്ള കഥകൾ ഏറെയുണ്ട് കേൾക്കാനും കാണാനും. മരുഭൂമിയിൽ കല്ലിന്റെ വിളളലിൽകൂടി മുളപൊട്ടിവരുന്ന കുഞ്ഞിചെടികളിൽ മധുരനീർ- "പൂന്തേൻ പൊടിക്കുന്നു . പഴവർഗ്ഗങ്ങൾ പല നിറത്തിൽ റോഡിലും കാട്ടിലും നിൽക്കുന്നത് കാണാൻ ശേലുള്ള കാഴ്ചയാണ് .
ബോബാബ് ലെജന്റസ്..
ബയോബാബാബ് ട്രീ -ആഫ്രിക്കയുടെ പേരിൽ അറിയപ്പെടുന്ന ബയോബാബാബ് ട്രീ
ആയിരത്തിൽ പരം വർഷം ജീവിച്ചിരിക്കുന്ന വൃക്ഷമാണ് .
കന്യകമാരെ തിന്നുന്ന വൃക്ഷo
ഒരു കഥയുണ്ട് ഈ ബക്കാബാബ വൃക്ഷം ഇവിടുത്തെ നാലു പെൺകുട്ടികളുമായി പ്രണയത്തിലായെന്ന്. പെൺകുട്ടികൾ കാല ക്രമേണ വൃക്ഷവുമായുള്ള ബന്ധം മടുത്തു പോയി, അങ്ങനെ മരത്തെ ഉ പേക്ഷിക്കുകയും പകരം മനുഷ്യഭർത്താക്കന്മാരെ അന്വേഷിക്കുകയും ചെയ്തു. പിന്നെ പ്രതികാരംചെയ്യാനിറങ്ങി വൃക്ഷം. ആ പെൺകുട്ടികളെ വലിച്ച് മരത്തിന്റെ ഉള്ളിലേക്ക് ചേർത്തുവച്ചു എന്നാണ് കഥ.
ഞാൻ വൃക്ഷത്തോട് അങ്ങനെ ചേർന്നു നിന്നു. അപ്പോൾ വൃക്ഷത്തിൽ നിന്ന് ഒരു മിന്നൽ പോലെ തലച്ചോറിൽ തോന്നി.
സാമ്പസി നദിക്കരികിലെ ഗോത്രങ്ങൾ പറയുന്നത് ബയോബാബാബ് വൃക്ഷങ്ങൾ പണ്ട് നേരെ തന്നെ വളർന്നിരുന്നുവെന്നാണ്. അന്ന് ബയോബാബാബ് അഹങ്കാരികളായിരുന്നത്രേ . മറ്റു വൃക്ഷങ്ങളെയൊന്നും കണ്ട ഭാവം നടിച്ചിരുന്നില്ല.
അങ്ങനെ ദൈവങ്ങൾ ബക്കാബാബ (ബയോബാബ് )ഗോത്രത്തിനെ ഒരുപാഠം പഠിപ്പിക്കാൻ തീരുമാനിച്ചു, അവർ ബയോബാബ് പിഴുതു മാറ്റി തല കീഴായി കുഴിച്ചുവച്ചു, അഹങ്കാരം ഇല്ലാതാക്കാൻ. ഇന്ന് ബയോബാബ് താഴ്മയുടെ പ്രതീകങ്ങളാണ് .
.
ബയോബാബിന്റെ പുറംതൊലി ഇട്ട വെള്ളം വളരെ സ്ട്രോങ്ങ് ആണ്. അതിൽ കുഞ്ഞുങ്ങളെ കഴുകിയാൽ ശക്തിയും , ഉയരവും കൈ വരുമെന്നു വിശ്വസിക്കുന്നു. ബയോബാബ ഒരുപാടുള്ള മേഘലയിൽ ജീവിക്കുന്ന സ്ത്രീകൾക്ക് മറ്റുപ്രദേശത്തെക്കാൾ കൂടുതൽ ആരോഗ്യം ഉണ്ടാകും.
SchinusMolle
ചരിത്രപരമായി ആശയകുഴപ്പത്തിൽ കിടക്കുന്നതിനാൽ സ്ത്രീലിംഗത്തിൽ ഉള്ളതാണന്നു പെണ്ണുങ്ങൾ പറയും വളരെ ഗംഭീരമായ ഈ വൃക്ഷം പൂന്തോട്ടങ്ങൾ അലങ്കരിക്കാൻ ഉപയോഗിക്കുന്നു.
ഉപ്പു നിറഞ്ഞ അന്തരീക്ഷത്തിൽ വളരുന്നു. കോപലാക്കിയെന്ന ലഹരി പാനീയം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
ജാക്കൽബെറി മരം.
വളരെ സത്യമുള്ള വൃക്ഷങ്ങളിൽ ഒന്നാണ്. ഇലകളുടെ പച്ച ഇരുണ്ട പച്ച ലൗകീകസുഖങ്ങളെ നിരാകരിക്കുമെന്നു പറയുന്നവർ ഇതിന്റെ കീഴിൽ ഇരിക്കും. പുനർയൗവ്വനം സ്വീകരിച്ചമരമാണിതു. വൃക്ഷങ്ങളുടെ കമ്പു വെട്ടിയിറക്കി സുന്ദരിയാക്കുന്നു. ചെറുപ്പക്കാരായി മാറാൻ ഇതിന്റെ ഇലഇട്ടു തിളപ്പിച്ചു വെള്ളം കുടിക്കും. വിറകായി ഉപയോഗിക്കും. വൃക്ഷ കളുടെ കൊമ്പുകൾ വെട്ടിയിറക്കി ഗയവിന്യാസംനടത്തുന്നു
സൈകാമർ അത്തിമരം
നിതംബത്തിന്റആകൃതിയാണ് കായക്ക് . ഒരു പ്രത്യേക തരം പല്ലി പരാഗ ണം നടത്തുന്നു.
സോസേജ് ട്രീ
ഈ മരങ്ങൾ കാണുമ്പോൾ ജുറാസിക് കാലഘട്ടത്തിലേക്കു തിരികെ കൊണ്ടു പോകുന്നതായി തോന്നും. ഇതിന്റെ പഴങ്ങൾക്കു 4kg തൂക്കം ഉണ്ട്. അതിനാൽ ഇതിന്റെ കീഴിൽ നിൽക്കുന്നതപകടം.
കുടിലിൽ സോസേജ് ട്രീ ഫ്രൂട്ട് കെട്ടി തൂക്കി ഇട്ടാൽ ചുഴലിക്കാറ്റിൽ നിന്നും രക്ഷപെടും. ഇതിന്റെ കീഴിൽ ബോട്സ്വാന ഡാൻസ് കളിക്കും ബോട്സ്വാന culture മായി ചേർന്നു ഉള്ള ഡാൻസ്. Borankana, phathisi, setapa, tsutsuba, hosana, ഇങ്ങനെ പോകുന്നു തലയും, തോളും ചേർന്നുള്ള ഡാൻസ്.
സോസേജ് വിത്തുകളിൽ നിന്നും തൈലം എടുക്കും. ഇത് സ്കിൻ ക്യാൻസറിനു ഉഗ്രൻ.
പ്രൊഫഷ ണൽ പൈലറ്റും സഫാരി സ്പെഷ്യലിസ്റ്റ്മായ "ആൽഫ്രഡ് "സഹായത്താൽ വൃക്ഷങ്ങളുടെ കാര്യം കൂടുതൽ മനസിലാക്കി .
ലീലാമ്മ തോമസ് തൈപ്പറമ്പിൽ