ഈശ്വരോ നിനക്കഭിവന്ദനം : കവിത,സൂസൻ പാലാത്ര

ഈശ്വരോ നിനക്കഭിവന്ദനം : കവിത,സൂസൻ പാലാത്ര

ശ്വരോ പ്രാത: കാലത്തുണർന്നു

 ഞാനങ്ങേ സ്തുതിക്കുന്നു;

സ്രഷ്ടാവേ നീയെന്നും

അപ്രമേയൻ 

നീ മഹാപരിശുദ്ധൻ... 

 നിനക്കഭിവന്ദനം...

 

സർവ്വജ്ഞാനിയാം

സർവ്വ ശക്തനാം

സർവ്വവ്യാപിയാം 

ദൈവമേ നിനക്കഭിവന്ദനം 

 

രക്ഷാ ദായകനെ

അഭയ സങ്കേതമെ

 പാരിതിൽ പാർക്കുന്ന നേരത്തും

പാരിലെ ജീവിതം വിട്ടാലും

ഏറ്റം കൃപ നല്കിയെന്നെ

പാലിച്ചിടണേ....

 

ശാന്തിയായ് സ്നേഹമായ്

നീയെന്നിൽ നിത്യം

വാസം ചെയ്യുവാൻ..  

 സത്യസ്വരൂപമേ,

ഉൾക്കാഴ്ചയെന്നിലേകീടണെ.....

 

സൂര്യപ്രഭപോലെ

നിത്യം നീയെന്നിൽ പ്രകാശിച്ചീടുവാൻ

കരുണാനിധേ സ്നേഹവാനേ

കൃപയെനിയ്ക്കേകീടണേ

 

താവക സ്നേഹത്തിൻ

ശക്തിയാൽ സ്വസ്തിയായി

ഞാനെന്നുംജീവിച്ചീടുവാൻ

നിരന്തരകൃപയെന്നിലൊഴുക്കീടണമെ....