എന്റെ മുടി എന്റെ രാജ്യത്തിന്റെ ഐഡന്റിറ്റിയാണെന്ന്  പറഞ്ഞ  ബോട്സ്വാന  സുന്ദരി  

എന്റെ മുടി എന്റെ രാജ്യത്തിന്റെ ഐഡന്റിറ്റിയാണെന്ന്  പറഞ്ഞ  ബോട്സ്വാന  സുന്ദരി  

ബോട്സ്വാനക്കാർ തങ്ങളുടെ ഐഡന്റിറ്റിയിൽ വളരെ അഭിമാനിക്കുന്നവരാണ്. മിസ് ബോട്സ്വാനയായി തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടിയോട് ബ്യൂട്ടിപാഗെന്റിനിടെ ചോദ്യം വന്നു ."നിനക്കു ഇന്ത്യക്കാരുടേതു മാതിരി നീളത്തിലുള്ള  മനോഹരമായ   മുടി കിട്ടണമെന്ന്   ആഗ്രഹമുണ്ടോ?''
 അവൾ പറഞ്ഞു 
"എനിക്കു ഞാൻ ആയാൽ മതി ,എന്റെ മുടി എന്റെ രാജ്യത്തിന്റെ ഐഡന്റിറ്റിയാണ്''. 


അവൾക്കവളിൽ അഭിമാനം ഉണ്ട്, അതാണ് ഇവിടെയുള്ളവരുടെ വ്യക്തിത്വം. എനിക്കും ഇതു കണ്ടപ്പോൾ അഭിമാനം തോന്നി. എന്റെ ഫാമിലി സുഹൃത്തിന്റെ മകളാണ്  മിസ്സ്‌ ബോട്സ്വാനയായി  തിരഞ്ഞെടുക്കപ്പെട്ട ഈ പെൺകുട്ടി .  അവൾ അല്പം പോലും  മുടിയെപ്പറ്റി വേവലാതിപ്പെട്ടിരുന്നില്ല.

ബോട്സ്വാനക്കാർക്ക്  മുടി  കുറവാണെങ്കിലും ആ കുറവ് നികത്തി  മുടി അലങ്കരിക്കാനുള്ള രീതികൾ ഇവർ പരീക്ഷിക്കുന്നു .  ഹെയർ ഫിറ്റ്‌ ചെയ്യാനും, അലങ്കരിക്കാനും ഉള്ള product കൾ വിവിധ രാജ്യങ്ങളിൽ നിന്നും  ബോട്സ്വാനയിൽ വന്നിറങ്ങുന്നു .


ഇവിടുത്തുകാർ മുടിക്ക് വളരെ ശ്രദ്ധയും പരിചരണവും കൊടുക്കുന്നു , ഹെയർ സ്റ്റൈൽ ചെയ്യാൻ എല്ലാവരും താത്പര്യപ്പെടുന്നു . ചെറിയ വരുമാനം ഉള്ളവർ പോലും അതിൽ ഒരു ഭാഗം തലമുടി മിനുക്കാൻ ചിലവാക്കും.
ഹെയർ സ്റ്റൈൽ നോക്കിയാൽ അറിയാം സാമ്പത്തികനിലയിൽ എവിടെ നിൽക്കുന്നുവെന്ന് . ഇവിടെ ബ്യൂട്ടിപാർലറിൽ  ഹെയർ സ്റ്റൈലിസ്റ്റുകൾ  കാശു  കൊയ്യുകയാണ്...  മുഖത്തിന്റെ ആകൃതി, മുടിയുടെ സ്വഭാവം ഇവയൊക്കെ നോക്കി വേണം മുടി സ്റ്റൈൽ ചെയ്യണ്ടതെന്നു പറഞ്ഞു തരുന്ന ഒരു ബോട്സ്വാന സുന്ദരിയുണ്ട്...

ഇന്നു കാണുന്നവരെ നാളെ കണ്ടാൽ അറിയില്ല അത്രക്കും ഭിന്നമായ രീതിയിൽ  രസകരമായി ഇവർ  മുടി ഫിറ്റ്‌ ചെയ്യുന്നു..

ബോട്സ്വാനക്കാർക്ക്  തലമുടി സൗന്ദര്യഘടകം  മാത്രമല്ല മുടിയിൽ അവരുടെ രാഷ്ട്രീയം കൂടിയാണ് തെളിയുന്നത് .ഫ്ലാഗ്, പാർട്ടി ചിഹ്നം എന്നീ രൂപത്തിലൊക്കെ  മുടി ഷേപ്പ് ചെയ്യും. ചിലപ്പോൾ പ്രകൃതി സ്നേഹം കൂടി മൃഗങ്ങളുടെ സ്കിൻ, പക്ഷിയുടെ തൂവൽ തുടങ്ങിയവയൊക്കെ മുടിയിൽ വച്ച്  അലങ്കരിക്കും. ബോട്സ്വാന ഫ്ലാഗ് ഡിസൈൻ ചെയ്തു തലയിൽ ഫിറ്റ്‌ ചെയ്യുന്നവരുമുണ്ട് ...


സ്ത്രീകളും പുരുഷനും എക്സ്റ്റൻഷൻ ഉപയോഗിക്കും... മുടി പിന്നും ,ചുരുട്ടും, നിവർത്തും.  തമലിസ്, glatt ഇവയൊക്കെ ഉപയോഗിച്ചു മുടി നീട്ടും.
കഞ്ഞിവെള്ളവും,ഓറഞ്ച്, അലോവരയും  ഉപയോഗിച്ചു  മെഡിസിൻ ഉണ്ടാക്കും... സവാള, വാസലിൻ , ഗ്ലിസെ റിൻ എന്നിവ കൊണ്ട്  ഹെയർ ഫുഡ്‌ ഉണ്ടാക്കും.

ഒരുകൈപിടിയിലൊതുങ്ങുന്നത്ര മുടി നെറുകയിൽ നിർത്തിയുള്ള ഹെയർ സ്റ്റൈൽ സ്ത്രീകൾ ഇഷ്ടപ്പെടുന്നു. ഡ്രെഡ്ലോക്ക് ട്രൈബൽ ഫാഷൻ വളരെ ഭംഗിയുണ്ട് .

തലമുടി അലങ്കരിക്കാനുള്ള ഇവരുടെ  യാത്രയുടെ കഥകൾ രസകരമാണ് . .
ഓരോ ആഴ്ചവസാനത്തിലും മണിക്കൂറുകൾ മുടി വൃത്തിയാക്കാനും പ്രത്യേകരീതിയിൽ പിന്നിക്കെട്ടാനും ഇവർ സമയം ചെലവാക്കുന്നു . ചുരുണ്ട മുടി സ്‌ട്രെയിറ്റൻ ചെയ്യും. പിന്നിയിടുന്നതുമുതല്‍ വെറുതെ അഴിച്ചിടുന്നതുവരെ നിരവധി രീതികൾ ഇവർ സ്വീകരിക്കാറുണ്ട് . ഇവർ ഇന്ത്യക്കാരെക്കാൾ  ഭംഗിയായി മുടി ഫിറ്റ്‌ ചെയ്തു പിന്നിയിടും.

ഹെയര്‍ ഭംഗിയിൽ കട്ട് ചെയ്ത് അതില്‍പ്രത്യേക മിനുക്കു പണികള്‍ നടത്തി, ചായം പൂശി, കെട്ടിയൊതുക്കി വയ്ക്കുന്നതാണു ഇവിടെ ഇപ്പോൾ കാണുന്ന രീതി .

ചുരുണ്ട മുടി സ്‌ട്രെയ്റ്റന്‍ ചെയ്തിടുന്നു. ശാസ്ത്രീയമായി  തലമുടി വെട്ടി,അതില്‍ വ്യത്യസ്ത രൂപങ്ങൾ മുടിയിഴകള്‍ ചേര്‍ത്തു മെടഞ്ഞും, വെട്ടിച്ചുരുക്കി അലസമായ മുടി കൊണ്ട് കൂടാരവും കെട്ടുവള്ളിയും നിര്‍മിച്ചും ഇവർ അതിശയിപ്പിക്കുന്നു ..വെച്ചുപിടിപ്പിക്കുന്ന മുടികൾ തലങ്ങും വിലങ്ങും കോതിയിട്ട്, റിബണ്‍ വച്ച് രണ്ടോ മൂന്നോ ആക്കി തിരിക്കുന്നു .വെച്ചു പിടിപ്പിക്കുന്ന മുടി പിന്നിയിട്ട്  നടക്കുന്നത് കണ്ടാൽ സ്വന്തം  മുടിയെന്നു തോന്നും. ഹെയര്‍ കട്ട് ചെയ്തും   മൊട്ടയടിച്ചും പ്രത്യേക മിനുക്കു പണികള്‍ നടത്തി, ചായം പൂശി, റിബ്ബൺ  കെട്ടിതൂക്കിയിട്ടും ഭംഗിയാക്കുന്നു. 
ചുരുണ്ട മുടി അല്പം ഉള്ളങ്കിലും സ്‌ട്രെയ്റ്റന്‍ ചെയ്തിടുന്നു .മുടിയിഴകള്‍ ചേര്‍ത്തു മെടഞ്ഞും, വെട്ടിച്ചുരുക്കി അലസമായിട്ടും, മേല്‍പ്പോട്ടു കുത്തനെ കെട്ടി നിര്‍ത്തിയും, വട്ടത്തില്‍ വകഞ്ഞുവച്ചും ഭംഗിയാക്കുന്നു .അതും വെപ്പുമുടി തന്നെ.   പ്രധാനപ്പെട്ട ബ്യൂട്ടി പാര്‍ലറുകളുടെ സര്‍വീസ് ലിസ്റ്റില്‍ ഗബ്രോൺ, മൗൻ ആണ് മുന്നിൽ നിൽക്കുന്നത് . 


മറ്റൊരു ക്യൂട്ട് സ്റ്റൈലാണ് ഇമോഹെയർ സ്റ്റൈൽ, ഈ ഹെയർസ്റ്റൈലിലൂടെ ഇമോഷന്‍ പ്രകടിപ്പിക്കാം.  ബോട്സ്വാനക്കാർ  ഏറ്റവും ഇഷ്ടപ്പെടുന്ന സ്റ്റൈൽ ആണിത്. ആഫ്രിക്കന്‍ സ്റ്റൈൽ ഹെയർ വെപ്പുമുടി കൊണ്ട് കൂടാരവും കെട്ടുവള്ളിയും നിര്‍മിക്കാം.
 
LeelammaThomas, Thyparambil.