മിനി സുരേഷിന്റെ 'നൊമ്പരചിന്തുകൾ'  വൈശാഖൻ മാഷ് പ്രകാശനം ചെയ്തു

Mar 31, 2021 - 17:36
Mar 17, 2023 - 08:26
 0  264
മിനി സുരേഷിന്റെ 'നൊമ്പരചിന്തുകൾ'  വൈശാഖൻ മാഷ് പ്രകാശനം ചെയ്തു

കേരളം, യു കെ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ മലയാളി വെബ് സൈറ്റുകളിലും  മാഗസിനുകളിലും സാഹിത്യ ഗ്രൂപ്പുകളിലും കഥകളും  കവിതകളുമെഴുതുന്ന 'കോട്ടയം എഴുത്തുകൂട്ടം' പ്രസിഡന്റ് കൂടിയായ മിനി സുരേഷിന്റെ, പ്രഭാത് ബുക്സ് പ്രസിദ്ധികരിച്ച “നൊമ്പരചിന്തുകൾ” എന്ന കഥാസമാഹാരം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌  വൈശാഖൻ മാഷ് പ്രകാശനം ചെയ്തു.

സ്വന്തം ചുറ്റുപാടുകളിൽ നിന്നും കഥാപാത്രങ്ങളെ കണ്ടെത്തിയും പരുവപ്പെടുത്തിയും സമൂഹനന്മക്കായി പകർന്നി ടുന്ന മിനി സുരേഷിന്റെ രചനകൾ ശ്രദ്ധേയങ്ങളാണ് .