കൊഴിഞ്ഞുവീണ സ്വപ്നങ്ങൾ: കവിത     

കൊഴിഞ്ഞുവീണ സ്വപ്നങ്ങൾ: കവിത       

ഴിഞ്ഞ കാലത്തിന്റെ ഓർമ്മയിൽ,

കൊഴിഞ്ഞുവീണ സ്വപ്നങ്ങളുമായി,

മണ്ണിലീ യാത്രകൾ തുടർന്നീടവേ...

വന്നീടുമോ വീണ്ടുമൊരു അതിജീവനത്തിൻ

നല്ലിടങ്ങൾ...

എത്ര ദുരിതക്കയങ്ങൾ വന്നുചേർന്നാലും

പാഠഭേദങ്ങൾ ഉൾക്കാഴ്ച നൽകിയാലും

മനുഷ്യത്വം മരവിച്ച മർത്യരേറെ മണ്ണിൽ....

 

അരുമയായ് വളർത്തിയോരോമനക്കിടാവിനെ,

അല്പവും ദയ കാട്ടിടാതെ   കൊന്നുതള്ളി

പുഴയിലൊരു ദുഷ്ടൻ,..

ഒരിറ്റുനേരം ഭൂമിക്കുമുകളിലിരിക്കുവാൻ

അർഹതയില്ലാത്ത ഇവനുമൊരച്ഛനത്രേ....

കഷ്ടമാവാക്കിന്റെ മൂല്യം കളഞ്ഞവൻ

എന്തിനീ ഭൂമിയിൽ ജീവിക്കണം ഓർക്കനാം....

നിയമവും നീതിയും സത്യത്തിനെങ്കിൽ

ഇവനുള്ള വിധിക്കിത്ര താമസമെന്തേ...?

 

പൂർവ്വികർ നമ്മേ പഠിപ്പിച്ച പാഠം

സഹജീവിയോടു നീതികാട്ടാൻ.

നമ്മളോചെയ്യുന്നതനീതികൾ മാത്രം...

ജനാധിപത്യത്തിൻമേൽ

പണാധിപത്യത്തിന്റെ മേൽക്കോയ്മകൾ....

 

ഇന്നിന്റെ യാത്രയിൽ

കാപട്യത്തിന്റെ വെളിപാടുകളിൽ

മനംനൊന്തുപോയ

പഴമയുടെ നന്മകൾ

ദീർഘശ്വാസംവിടുന്നുണ്ട്..

കൊഴിഞ്ഞുവീണ സ്വപ്നങ്ങളുമായി

കഴിഞ്ഞകാലത്തിന്റെ ഓർമ്മകൾ

വെറും നെടുവീർപ്പുകൾ മാത്രം...

 

 സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ