യാത്രാമൊഴി :കവിത, ജോംജി

യാത്രാമൊഴി :കവിത, ജോംജി

ദ്യപനായ
ഒരു നിഴല്‍  

ഇടനാഴിയിലൂടെ

വേച്ചുവേച്ചു നടന്നുവരുന്നു.
ഉറങ്ങാത്ത
രാത്രികളിലെ

വേദനയുടെ അണുവായ്‌ ,

രക്തചംക്രമണത്തിന്‌ മുമ്പ്‌

കടന്നുപോകുന്ന

അദൃശ്യകാവ്യത്തിലെ ദു:ഖഗീതകമായ്‌

ആരെയും കീഴ്‌പ്പെടുത്തുമാ വൈറസിന്‍

ഇരുണ്ട കാലൊച്ചകള്‍ക്കിടയിലൂടെ

ഓരോ വാതിലിലും മുട്ടിടുന്നു.

അപ്പോള്‍
മരണ ഗാനത്തിന്റെ തളര്‍ന്ന കാലൊച്ച

ഗോവണി കയറിവരുന്നു.
ഓര്‍ക്കാപ്പുറത്ത്‌ വൈദ്യുതി നിലയ്‌ക്കുമ്പോള്‍

ആര്‍ദ്രഹൃദയനായ ഒരന്തേവാസി

ഇടനാഴിയിലെ ഇരുട്ടിലകപ്പെട്ടു
പോയഒരു കുരുന്നു നിലാവിനെ ബലാത്സംഗം
ചെയ്യുന്നു. ഹേമന്തത്തിന്റെ അനാഥമായ
ജഢവും പേറി ജനലഴികള്‍ക്ക്‌
താഴെ അരുവി ഒഴുകിക്കൊണ്ടിരുന്നു. ദൂരെ
ടെയിനിന്റെ
ഭീകരതക്ക്‌ താഴെ
യാത്രാമൊഴിയുടെ തിരുശേഷിപ്പുകളുമായ്‌ കടലാസുകള്‍
ഒഴുകി നടന്നു !

( ജോംജി )