Mount Nyangani  അതിസുന്ദരി, കുഴപ്പക്കാരിയും: എന്റെ ബോട്സ്വാന യാത്ര ; ലീലാമ്മ തൈപ്പറമ്പിൽ

Mount Nyangani  അതിസുന്ദരി, കുഴപ്പക്കാരിയും: എന്റെ ബോട്സ്വാന യാത്ര ; ലീലാമ്മ തൈപ്പറമ്പിൽ

ബോട്സ്വാനയോട് ചേർന്നു കിടക്കുന്ന Mount Nyangani,  സിംബാബ്‌വേയിലെ ഏറ്റവും ഉയരമുള്ള പർവതമാണ്.  Mount Nyangani-യിൽ  ഒരുപാടു ദുരൂഹതകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. 

നൂറുകണക്കിനാളുകൾ  ഇവിടെ അപ്രത്യക്ഷരായിട്ടുണ്ട്. കാണാതായി തിരിച്ചു വന്നവർ ഒന്നോ രണ്ടോ പേര്   മാത്രം . തിരിച്ചു വന്ന ഗൈസ്ഫോര്ഡ് എന്ന യുവാവിനെയാകട്ടെ ഐസ് പോലെ തണുത്തുറഞ്ഞു വല്ലാത്ത അവസ്ഥയിലാണ് കണ്ടെത്തിയത്. ജീവൻ തിരിച്ചു കിട്ടി എന്നേയുള്ളു. 


ഈ മൗണ്ടൻ പ്രദേശത്ത് ആരെങ്കിലും പ്രവേശിച്ചാൽ  അവരുടെ മനസിനെ  ഒരു  അദൃശ്യ ശക്തി  നിയന്ത്രിച്ചു  അപ്രത്യക്ഷനാക്കുന്നു എന്ന് പറയപ്പെടുന്നു.കാണാതാകുന്നവർ ഈ പർവതഭാഗങ്ങളിൽ തന്നെയുണ്ടെന്നാണ് ഇവിടുത്തുകാർ പറയുന്നത്. 

മരങ്ങൾ  തിങ്ങിനിറഞ്ഞ ഈ സ്ഥലം കാഴ്ചക്ക് വളരെ ഭംഗിയുള്ളത്‌.  

വളരെ വേറിട്ട , കൗതുകകരമായ കാഴ്ചകൾ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇവയെ ചുറ്റിപ്പറ്റി ഏറെ  കഥകളുമുണ്ട്. സ്ത്രീകളുടെ  മാറിടം പോലെ മുഴച്ചുനിൽക്കുന്നു ചില മരങ്ങളുടെ ഭാഗങ്ങൾ. 

ഇവിടുത്തെ കാഴ്ചകളൊന്നും കണ്ടുചിരിക്കാൻ പാടില്ല. ഈ സ്ഥലം കൊള്ളില്ലയെന്നു പറഞ്ഞാൽ  പുക പോലെ ഒരു അദൃശ്യ ശക്തി നിങ്ങളെ  പൊക്കികൊണ്ടുപോകും .. ഇവിടെ ഫോട്ടോയെടുക്കാൻ പറ്റില്ല. കുട്ടികൾ കരയാൻ പറ്റില്ല. പെട്ടന്നപ്രത്യക്ഷമാകും. ഇവിടെ  മൊബൈൽ കൊണ്ടുപോകുക സാധ്യമല്ല.

അങ്ങനെയാണ്   Nyangani Mountain -അതിസുന്ദരി ആണ്.. അതുപോലെ കുഴപ്പക്കാരിയും. 

ഒരുപാടു ഞെട്ടിക്കുന്ന ദുരൂഹമായ കഥകൾ നിറഞ്ഞ ഇടം . അതു  എഴുതുവാൻ എനിക്കിപ്പോഴും  പേടി തോന്നുന്നു. ഒരു സായ്പ്  എഴുതിതീരും മുൻപ്   ഒരുകാറ്റുവന്നു  കറങ്ങിവീണു 

ഞങ്ങൾ  mountainലേക്കു  നടന്നുനീങ്ങുമ്പോൾ  ഞങ്ങൾക്കു മുൻപിൽ  പോയവർ, ഭക്ത്യാദരവോടെ പോകുന്നതു കണ്ടു, ഞങ്ങളും അവിരെപോലെ  മിണ്ടാതെ  യാത്രചെയ്തു. 

എന്നാൽ  ഞങ്ങളുടെ കൂടെ വന്ന " Lilly Paul കുട്ടികളുമായി ഭയലേശമില്ലാതെ തന്റേടത്തോടെ  മുന്നോട്ടു നീങ്ങി ...  Liily Paul  പേടിയില്ലാതെ "ഉറക്കെ സംസാരിച്ചാലെന്താ?   കാണട്ടെ'',  എന്നു ഉറക്കെ പറഞ്ഞു. 

5 മിനിറ്റ് കഴിഞ്ഞില്ല  പെട്ടന്നു ഭയങ്കരമായ പുക വന്നു, 
Lilly paulനെ  വലിച്ചുകൊണ്ടുപോയി.. ഓർക്കുമ്പോളിപ്പോഴും  പേടി തോന്നുന്നു.  മൂന്നുദിവസം  പോലീസിന്റെ ശക്തമായ അന്വേഷണo കഴിഞ്ഞു   ലില്ലി  പോളിനെ തിരികെ കിട്ടി. ...

എനിക്കു ബാക്കി എഴുതാൻ പേടിയാകുന്നു..

കാരണം മൈക്കിളെന്ന  ഒരു  വെള്ളക്കാരനും ഇങ്ങനെ അനുഭവമുണ്ടായ കാര്യം  പറഞ്ഞു. 

ഒരു അഭിപ്രായ സ്വാതന്ത്ര്യം ഇല്ലത്ത യാത്ര.  എല്ലാവർക്കും ഭയം..

ഇസ്രായേലിൽ  നിന്നും  ആൾക്കാർ റിവർ പണിയാൻ വന്നു,  നേരം വെളുത്തപ്പോൾ  പലരെയും   കാണാനില്ല.. അവരുടെ വണ്ടികളെല്ലാം അങ്ങു  മാറി കിടക്കുന്നു.. ഇസ്രയേൽക്കാർ  ജീവനും കൊണ്ടോടി..

ഇപ്പോഴും ഒരുപാടു ഗവേഷകർ ഇവിടുത്തെ യഥാർത്ഥ സത്യം കണ്ടു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. വ്യക്തമായ സത്യം കണ്ടുപിടിക്കാൻ ഇനിയും സമയം എടുക്കും.. 

മണ്ണ് തിന്നുന്ന സ്ത്രീകൾ  

നാടോടുമ്പോൾ നടുവേ ഓടുന്നതെന്റെ ശീലം . 

സവാന സോയിൽനെപറ്റി പറയട്ടെ . 
ബോട്സ്വാനയിലെ  മിക്കവാറും സ്ഥലത്തു  പുറ്റു മൺകൂന കാണാം.. 
പ്രത്യേക രീതിയിൽ ഉള്ള "പുറ്റു പോലെ, മൺകൂന പോലെ, നമ്മുടെ നാട്ടിൽ ആയിരുന്നങ്കിൽ അവിടെ ദൈവങ്ങൾ   ഉണ്ടന്നു പറഞ്ഞേനെ .

എന്നാൽ ഈ കൂന മണ്ണു വളരെ ആർത്തിയോടെ സ്ത്രീകൾ തിന്നുന്നത്  കണ്ടു, ഞാനും കുറച്ചു തിന്നു, ഒരു പുളിപ്പു രുചി.. 

ഗർഭിണി ആയി കഴിഞ്ഞാൽ 
 സ്ത്രീകൾ ഈ മണ്ണ് കഴിക്കും.. 
Teen ageകാര്  വളരെ താൽപര്യത്തോടെ  കഴിക്കുന്നു. ഈ മണ്ണിൽ Iron..
ഉണ്ടന്നു പറയുന്നു....