ബിഹാര്‍ തിരഞ്ഞെടുപ്പ് : ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ്
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 18 ജില്ലകളിലെ 121 സീറ്റുകളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടന്നത്. ബെഗുസാരായി , സമസ്തിപൂര്‍ , മധേപുര ജില്ലകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 2000ത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 62.57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന പോളിംഗ് ശതമാനം .
ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 64.6 ശതമാനം പോളിംഗ് നടന്ന 1998ലാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് നടന്നത്.
രാവിലെ ഏഴിന് തുടങ്ങിയ പോളിംഗ് വൈകീട്ട് ആറിന് അവസാനിച്ചു. ആറ് മണി വരെ ക്യൂവിലുണ്ടായിരുന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാന്‍ അവസരം നല്‍കി. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ്, എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍, വിഐപി നേതാവ് മുകേഷ് സഹാനി തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി.
ഒറ്റപ്പെട്ടവ മാറ്റിനിര്‍ത്തിയാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.ലഖിസറായിയില്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പേറുണ്ടായി.പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തി ‘വിജയ് സിന്‍ഹ മൂര്‍ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുന്നത് വീഡിയോകളില്‍ കാണാം. ആര്‍ ജെ ഡി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വിജയ്കുമാര്‍ സിന്‍ഹ ആരോപിച്ചു