ഹൈദരബാദിൽ 765 ചതുരശ്ര കിലോമീറ്ററിൽ ഭാരത് ഫ്യൂച്ചർ സിറ്റി വികസിപ്പിക്കാൻ തെലങ്കാന സർക്കാർ

Aug 19, 2025 - 19:27
Aug 19, 2025 - 19:31
 0  37
ഹൈദരബാദിൽ  765 ചതുരശ്ര കിലോമീറ്ററിൽ  ഭാരത് ഫ്യൂച്ചർ സിറ്റി വികസിപ്പിക്കാൻ    തെലങ്കാന സർക്കാർ

ഹൈദരാബാദ്: ഹൈദരാബാദിലെ 765 ചതുരശ്ര കിലോമീറ്റർ നഗര - വ്യാവസായിക കേന്ദ്രമായ ഭാരത് ഫ്യൂച്ചർ സിറ്റി വികസിപ്പിക്കാനുള്ള പദ്ധതികളുമായി തെലങ്കാന സർക്കാർ. ഫ്യൂച്ചർ സിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എഫ്‌സി‌ഡി‌എ) മേൽനോട്ടത്തിലാണ് പദ്ധതി. തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ (ടിജിഐഐസി) നടപ്പിലാക്കുന്ന പദ്ധതി അന്താരാഷ്ട്ര കൺസൾട്ടൻസിയുടെ മാസ്റ്റർ പ്ലാനിങ് പിന്തുണയോടെയാണ് പൂർത്തിയാകുക.

ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി എന്നാണ് ഫ്യൂച്ചർ സിറ്റിയെ സംസ്ഥാന സർക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്. സംയോജിത വ്യാവസായിക ക്ലസ്റ്ററുകൾ, ഭവനങ്ങൾ, സിവിക് ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ ഉപയോഗിച്ച് ഒരു ദശലക്ഷത്തിലധികം ജനങ്ങളെ ഉൾക്കൊള്ളുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. JICA, ലോക ബാങ്ക്, AIIB തുടങ്ങിയ ഏജൻസികളിൽ നിന്ന് അന്താരാഷ്ട്ര ധനസഹായം ആകർഷിക്കുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സർക്കാർ പറഞ്ഞു.