ചാരുഹാസൻ ആശുപത്രിയിൽ :ചിത്രം പങ്കുവെച്ച് സുഹാസിനി

Nov 1, 2024 - 17:58
 0  26
ചാരുഹാസൻ ആശുപത്രിയിൽ :ചിത്രം പങ്കുവെച്ച് സുഹാസിനി

മുതിര്‍ന്ന നടനും സംവിധായകനും കമല്‍ ഹാസന്റെ സഹോദരനുമായ ചാരുഹാസന്‍ ആശുപത്രിയില്‍. ദീപാവലിയുടെ തലേന്ന് രാത്രി വീണതിനെ തുടര്‍ന്നാണ് ചാരുഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകളായ നടി സുഹാസിനിയാണ് വിവരം പങ്കുവെച്ചത്. സര്‍ജറി വേണ്ടിവരുമെന്നാണ് സുഹാസിനി വ്യക്തമാക്കിയത്.

ഇന്‍സ്റ്റാഗ്രാമില്‍ ചാരുഹാസനൊപ്പമുള്ള ചിത്രം സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. “ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി. ഒരു സര്‍ജറിക്ക് തയ്യാറെടുക്കുകയാണ്” എന്നാണ് സുഹാസിനി പങ്കുവെച്ച ചിത്രത്തിൻറെ ക്യാപ്ഷൻ.