ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം പിടിച്ച്‌ മലയാള സിനിമ ലെവല്‍ ക്രോസ്

Nov 4, 2024 - 18:24
 0  35
ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം പിടിച്ച്‌ മലയാള സിനിമ ലെവല്‍ ക്രോസ്

സിഫ് അലി, അമലപോള്‍ കേന്ദ്ര കഥാപാത്രങ്ങളായ 'ലെവല്‍ ക്രോസ്' എന്ന ചിത്രത്തിൻറെ തിരക്കഥ മോഷൻ പിക്ച്ചർ ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയില്‍ ഇടം പിടിച്ചു.

അഭിഷേക് ഫിലിംസ് നിർമ്മിച്ച്‌ നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്‌ത 'ലെവല്‍ ക്രോസ്' മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയായിരുന്നു. ഈ ചിത്രത്തില്‍ നടൻ ഷറഫുദ്ദീനും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിൻറെ ലൈബ്രറിയിലേക്ക് ലെവല്‍ ക്രോസ് ചിത്രത്തിൻറെ തിരക്കഥയും തെരഞ്ഞെടുക്കപ്പെട്ടതോടെ മലയാള സിനിമയുടെ ചരിത്രത്തില്‍ ചിത്രം തിളക്കമാർന്ന നേട്ടം കൈവരിക്കുകയാണ്.

രണ്ടാഴ്‌ച മുൻപ് ക്രിസ്‌റ്റോ സംവിധാനം ചെയ്‌ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിൻറെ തിരക്കഥയും അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിൻറെ ലൈബ്രറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.