പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ പ്രഥമ ബാലാമണിയമ്മ പുരസ്കാരം  ആലങ്കോട് ലീലകൃഷ്ണന്   സമ്മാനിച്ചു  

Sep 6, 2025 - 19:14
Sep 6, 2025 - 19:18
 0  8
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ  പ്രഥമ ബാലാമണിയമ്മ പുരസ്കാരം  ആലങ്കോട് ലീലകൃഷ്ണന്   സമ്മാനിച്ചു  

പുന്നയൂർക്കുളം സാഹിത്യ സമിതി ബാലാമണിയമ്മയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലകൃഷ്ണന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സമർപ്പിച്ചു. 

കുന്നത്തൂർ പി. എം. പാലസിൽ നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി കെ. വി. മോഹൻ കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, പി. ഗോപാലൻ, രാജേഷ് കാടാമ്പുള്ളി, ഷാജൻ വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു.


വി. പി. മുഹമ്മദ്, പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ സ്ഥാപക പ്രസിഡന്റ് അബ്ദുൾ പുന്നയൂർക്കുളം, ഗിരീശൻ ഭട്ടതിരിപ്പാട്, സാജൻ കുമാർ, ബൈജു കുമാർ എന്നിവരെആദരിച്ചു.

 തുടർന്ന് അബ്ദുൾപുന്നയൂർകുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' എന്ന നോവലിന്റെ കവർ പേജ് കെ. വി. മോഹൻ കുമാർ ആലങ്കോട് ലീലകൃഷ്ണന് കൊടുത്തു പ്രകാശനം ചെയ്തു.