പി വി അൻവർ ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി; ആദ്യ സ്ഥാനാർഥി പ്രഖ്യാപനം നടത്തി സണ്ണി ജോസഫ്
കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂരിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ പിവി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് സണ്ണി ജോസഫ് ഇക്കാര്യം പറഞ്ഞത്.
ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അൻവറിൻ്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ പിവി അൻവർ മണ്ഡലത്തിൽ സജീവമായിരുന്നു. അനൗപചാരിക പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.