ഒടുവില്‍ ആ മഹാഭാഗ്യവാനായ ഇന്ത്യക്കാരന്റെ ചിത്രം യുഎഇ ലോട്ടറി അധികൃതര്‍ പുറത്തുവിട്ടു.
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ (ഏകദേശം 220 കോടി രൂപ (10 കോടി ദിര്‍ഹം)) നേടിയ ഭാഗ്യശാലിയുടെ പൂര്‍ണവിവരമാണ് ഒരാഴ്ചയിലേറെ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പുറത്തുവിട്ടത്.
അബുദാബിയില്‍ താമസിക്കുന്ന ആന്ധ്രപ്രദേശ് സ്വദേശിയായ അനില്‍കുമാര്‍ ബൊള്ള (29) എന്ന ഇന്ത്യന്‍ പ്രവാസിയാണ് വിജയിയെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാസം 18ന് നടന്ന 'യുഎഇ ലോട്ടറി'യുടെ 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് (ടിക്കറ്റ് നമ്ബര്‍ 251018) അനില്‍കുമാര്‍ ബൊള്ള ഈ ചരിത്ര വിജയം നേടിയത്. ഇതോടെ ലോട്ടറിയുടെ റെക്കോര്‍ഡ് ബുക്കുകളില്‍ ഈ യുവാവിന്റെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടു.
നേരത്തെ അനില്‍കുമാര്‍ ബി. എന്ന പേര് അധികൃതര്‍ പുറത്തുവിട്ടതനുസരിച്ച് ഇന്ത്യക്കാരനാണ് ഭാഗ്യവാന്‍ എന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ മലയാളിയാണോ എന്നായിരുന്നു കേരളീയരുടെ ആകാംക്ഷ. ലൈഫ് ചേഞ്ചിങ് കോള്‍ ലഭിക്കുമ്ബോള്‍ അനില്‍കുമാര്‍ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹം ഞെട്ടുകയും സന്തോഷം അടക്കാനായില്ലെന്നും ലോട്ടറി ഓപ്പറേറ്റര്‍ അറിയിച്ചു.
ഈ വിജയം ത്ന്റെ വലിയ സ്വപ്‌നങ്ങള്‍ക്ക് അപ്പുറമാണെന്ന് വികാരാധീനനായി ബൊള്ള പ്രതികരിച്ചു. 10 കോടി ദിര്‍ഹമിന്റെ സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോള്‍ താന്‍ അക്ഷരാര്‍ഥത്തില്‍ അമ്ബരന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ ലോട്ടറിയില്‍ നിന്ന് കോള്‍ വന്നപ്പോള്‍ അത് യാഥാര്‍ഥ്യമല്ലെന്ന് തോന്നി. സന്ദേശം വീണ്ടും ആവര്‍ത്തിക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. ഇത് മനസ്സിലാക്കാന്‍ സമയമെടുത്തു, ഇന്നും എന്റെ ഈ പുതിയ യാഥാര്‍ഥ്യം വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത നമ്ബറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ഭാഗ്യത്തിന് അമ്മയുടെ സ്വാധീനമുണ്ടായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.