അമ്മ മനസ് :കവിത, സുമ രാധാകൃഷ്ണൻ

അനുഭവങ്ങൾ ഉള്ളു കത്തിയെരിയുമ്പോഴും മകനോടൊപ്പം ജീവിതം ബലി കൊടുക്കേണ്ടി വന്ന ഒരു അമ്മയുടെ അനുഭവ കഥ
അമ്മേന്നു ഉണ്ണി കരഞ്ഞു വിളിച്ചതും
ആ അമ്മ യൊന്നുമറി ഞ്ഞുമില്ല
ഉണ്ണിക്കു ഇഷ്ടമാം കിച്ചടിയുണ്ടാക്കി
ഉണ്ണിവരുന്നതും കാത്തിരുന്നു
തിണ്ണം കലർന്നവർ നോക്കുന്ന നേരത്ത്
ദണ്ഡനമേറ്റുണ്ണി വന്നുനിന്നു
എന്മകനെന്തു പിഴച്ചിതു ദൈവമേ
കണ്മണി യിന്നെന്തേ വൈകിവന്നു
കൂട്ട് വിട്ടോടിയോ കൂട്ടുകാർ തല്ലിയോ
കൂട്ടിന് ഞാനില്ലേ കൂടെ യെന്നും
എന്നവർ വാവിട്ടലറിക്ക രഞ്ഞതും
ഒന്നുമേ ഉണ്ണിയറിഞ്ഞുമില്ല
കേറിക്കതകടച്ചാരെയും കാണാതെ
കേഴുവാൻ പോലു മറിഞ്ഞിടാതെ
എന്തിന് വൈര്യം മനുഷ്യർ ക്ക് ദൈവമേ
എന്തിന് 'റാഗിങ്
വേണ്ടയിന്ന്
നാട്ടുകാരെത്തി കതകു തുറന്നതും
പേടിച്ചരണ്ടുണ്ണി ഓട്ടമായി
ഓടുന്ന ഉണ്ണിതന്നൊപ്പമ ങ്ങെത്തുവാൻ
ആ അമ്മഓടിതളർ ന്നിടുന്നു
ഉണ്ണി പഠിച്ചൊരാ ബുക്ക് കളിലമ്മ
ഉണ്ണിക്കുനാമാക്ഷരങ്ങളോതി
ആരും അഭയ മാങ്ങേകാതവരങ്ങു
ആകെ തകർന്നു മകന് വേണ്ടി
ഭ്രാന്തൻ വരുന്നെന്നു കൂകി വിളിക്കുമ്പോൾ
ഭ്രാന്തമാം ലോകത്തിന് സാക്ഷിയാവാൻ
ആർക്കുംതടുക്കുവാനാവാത്ത ലോകത്ത്
അമ്മയും, ഉണ്ണിയും പോയ് മറഞ്ഞു
നിത്യതയേറുമി സത്യമാം ലോകത്ത്
നിത്യ വസന്തമായ് തീരട്ടവർ
എന്നും മനസ്സിന്റെ മായാത്ത ലോകത്ത്
അമ്മയും ഉണ്ണിയും ഓർമ്മ മാത്രം
സുമ രാധാകൃഷ്ണൻ