അഹമ്മദാബാദ് വിമാന അപകടം; പൈലറ്റുമാരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി

Nov 7, 2025 - 19:25
 0  4
അഹമ്മദാബാദ് വിമാന അപകടം; പൈലറ്റുമാരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി

രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. വിമാന അപകടവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്‍റെ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും ജസ്റ്റിസ്‌ ബാഗ്ചി വ്യക്തമാക്കി.