അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു
ഇടുക്കി; അടിമാലിയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു. കൊച്ചി – ധനുഷ്‌കോടി ദേശിയപാതയില്‍ അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിക്ക് സമീപമുള്ള വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്.
കോണ്‍ക്രീറ്റ് സ്ലാബ് മാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനാണ് ശ്രമം മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പ്രദേശത്തു നിന്നും 25 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. പ്രദേശത്ത് വൈദ്യതിയില്ലാത്തത് രക്ഷാ പ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി. ഇതേത്തുടര്‍ന്ന് ബദല്‍ സംവിധാനം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്