കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയമില്ല; പൊലീസുകാരിയെ വെടിവെച്ച്‌ കൊന്ന് ഭര്‍ത്താവ്

കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയമില്ല; പൊലീസുകാരിയെ വെടിവെച്ച്‌ കൊന്ന് ഭര്‍ത്താവ്

ട്ന: കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നില്ലെന്ന് ആരോപിച്ച്‌ പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ വെടിവെച്ച്‌ കൊന്ന് ഭര്‍ത്താവ്.

ബിഹാറിലെ പട്നയില്‍ കഴിഞ്ഞ ദിവസമാണ് ഹോട്ടല്‍ മുറിയില്‍ 23കാരിയായ ശോഭ കുമാരിയുടെ മൃതദേഹം വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കൊലയ്‌ക്ക് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവ് ഗജേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

പൊലീസ് സര്‍വീസില്‍ ജോലിക്ക് കയറിയ ശേഷം ഭാര്യ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നില്ലെന്ന് ആരോപിച്ചാണ് കൊല. ഇരുവര്‍ക്കും നാല് വയസായ ഒരു മകളുണ്ട്. 2016ല്‍ ആയിരുന്നു ശോഭയുടെയും ഗജേന്ദ്ര കുമാറിന്റെയും വിവാഹം.

ശോഭയ്‌ക്ക് ജോലി കിട്ടിയ ശേഷം ദമ്ബതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ പോയ ഭര്‍ത്താവ് പട്നയില്‍ എത്തിയപ്പോള്‍ ഹോട്ടലില്‍ മുറിയെടുത്ത് ഭാര്യയെ ക്ഷണിച്ചു വരുത്തുകയായിരുന്നു. മുറിയില്‍ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.