കലുങ്ക് സംവാദത്തിന് പകരം ‘എസ് ജി കോഫി ടൈംസ്’ വീണ്ടും ആരംഭിക്കാൻ സുരേഷ് ഗോപി

Oct 25, 2025 - 19:36
 0  4
കലുങ്ക് സംവാദത്തിന് പകരം  ‘എസ് ജി കോഫി ടൈംസ്’ വീണ്ടും ആരംഭിക്കാൻ സുരേഷ് ഗോപി

തൃശൂർ: കലുങ്ക് സംവാദം ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ കളം മാറ്റി ചവിട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുമായി സംവദിക്കാന്‍ സഹായിച്ച ‘എസ് ജി കോഫി ടൈംസ്’ എന്ന പരിപാടിയുമായി വീണ്ടും എത്തുകയാണ് സുരേഷ് ഗോപി. ബിജെപിയുടെ കലുങ്ക് സംവാദം നിരന്തരം വിവാദമാകുന്ന സാഹചര്യത്തിലാണ് പഴയ പരിപാടി മോടിപിടിപ്പിച്ച് വീണ്ടും കൊണ്ടുവരാനുള്ള ശ്രമം. തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും കൂടി വരുന്ന സാഹചര്യത്തിലാന് പുതിയ തന്ത്രവുമായി ബിജെപി രംഗത്തെത്തുന്നത്. കലുങ്ക് സംവാദ പരിപാടിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ ബിജെപിക്കുള്ളിൽ തന്നെ ചർച്ചയായ സാഹചര്യത്തിലാണ് പുതിയ മാറ്റം.