വയനാട് പുനരധിവാസ ഫണ്ട് തിരിമറി, ഒഐസിസി കുവൈറ്റിൽ പൊട്ടിതെറി

Jul 15, 2025 - 19:43
 0  11
  വയനാട് പുനരധിവാസ ഫണ്ട് തിരിമറി, ഒഐസിസി കുവൈറ്റിൽ പൊട്ടിതെറി


വയനാട് മുണ്ടക്കൈ–ചൂരല്‍ മല ദുരന്ത ബാധിതർക്കായി ഒഐസിസി ജില്ലാ കമ്മിറ്റികൾ പിരിച്ച് നാഷണൽ കമ്മിറ്റിക്കു കൈമാറിയ തുക വകമാറ്റി ചിലവഴിച്ചതായി പരാതി. ദുരിതമനുഭവിക്കുന്നവർക്കായി കെപിസിസിയുടെ ആഹ്വനപ്രകരം ഒഐസിസി നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം കുവൈറ്റ് ഒഐസിസി ജില്ലാ കമ്മിറ്റികൾ പ്രവർത്തകരിൽ നിന്നുമായി സമാഹരിച്ച തുക നാഷണൽ കമ്മിറ്റിക്ക് കൈമാറിയിട്ട് മാസങ്ങളായിട്ടും ഇതുവരെ ഈ തുക കെപിസിസിക്കു കൈമാറാനോ ദുരന്ത ബാധിതർക്ക് നേരിട്ടു നൽകാനോ ഒഐസിസി നാഷണൽ കമ്മിറ്റി തയ്യാറായിട്ടില്ല. ഇപ്പോൾ പുനഃസംഘടനയുടെ ഭാഗമായി 14 ജില്ലാ കമ്മിറ്റികളും കെപിസിസി യുടെ മേൽനോട്ടത്തിൽ ഒഐസിസി കുവൈറ്റിന്റെ ചാർജ് ഉള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ബി എ അബ്ദുൽ മുത്തലിബിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ജനുവരി മാസത്തിൽ പുനഃസംഘടിപ്പികുകയുണ്ടയി. പഴയ നാഷണൽ കമ്മിറ്റിയുടെ കാലവധി അതോടെ അവസാനിച്ചുവെങ്കിലും നാഷണൽ കമ്മിറ്റിയുടെ പുനഃസംഘടന പൂർത്തികരിക്കാതെ അവശേഷിക്കുന്ന നാഷണൽ ഭാരവാഹികളെ വച്ച് തന്റെ നിഷിപ്ത താല്പര്യത്തിനായി നാഷണൽ പ്രസിഡന്റ് മുഴുവൻ ഒഐസിസി സംവിധാനങ്ങളും തന്റെ കൈപ്പിടിയിലാക്കി ഇരിക്കുകയാണ്.

സമാനമായി യൂത്ത് കോൺഗ്രസില്‍ വയനാട് ദുരിതബധിതർക്കായി പിരിച്ച തുക വകമാറ്റി ചിലവഴിച്ചു എന്ന ആക്ഷേപം നിലനിൽക്കെ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിക്കെതിരെ ഉയർന്നു വരുന്ന ആക്ഷേപം വളരെ നാണകെടാണ്‌ പൊതുവിൽ കോൺഗ്രസ് പ്രവർത്തകർക്ക് ഇടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

വയനാട് ദുരന്തത്തെ തുടർന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് ഒഐസിസി നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റികൾ തങ്ങളുടെ നിശ്ചിത വരുമാനത്തിൽ നിന്നും‌ ദുരിതമനുഭവിക്കുന്നവർക്കായി തുക സമാഹരിച്ചു നൽകിയത്. ഈ തുക കെപിസിസിക്ക് കൈമായി സംയുക്തമായി ഈ പദ്ധതി നടപ്പിലാക്കാം എന്നാണ് ജില്ലാ കമ്മിറ്റിക്കു നാഷണൽ കമ്മിറ്റി നൽകിയ അറിയിപ്പ്. എന്നാൽ നാളിതുവരെ ആയിട്ടും ഈ തുക കെപിസിസിക്ക് കൈമാറാനോ പിരിഞ്ഞു കിട്ടിയ തുക എത്ര എന്ന് വെളിപ്പെടുത്താനോ ഒഐസിസി നാഷണൽ കമ്മിറ്റി തയ്യാറായിട്ടില്ല.

കഴിഞ്ഞ നവംബർ മാസത്തിൽ പുനഃസംഘടന പൂർത്തീകരിച്ചു ജനുവരി മാസത്തിൽ നിലവിൽ വന്ന ജില്ലാ കമ്മിറ്റികൾ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും കണക്ക് വെളിവാക്കാതെ ഒളിച്ചു കളിക്കുകയാണ് ഒഐസിസി നാഷണൽ കമ്മിറ്റി. ഇപ്പോൾ പഴയ കമ്മിറ്റിയുടെ പത്താം വാര്‍ഷികമെന്ന പേരിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു ഗൊപാലിനെ കുവൈറ്റിൽ ഓഗസ്റ്റ് മാസത്തിൽ വേണുപൂർണിമ എന്നപേരിൽ ഒരു പരുപാടി സംഘടിപ്പിച്ചു കുവൈറ്റിൽ കൊണ്ടുവരാനിരിക്കുകയാണ്.  പുനഃസംഘടനക്ക് മുന്നോടിയായി കെ സി വെണുഗൊപാലിനെ സ്വാധീനിച്ചു തന്റെ സ്ഥാനം ഉറപ്പിക്കുവാനുള്ള അവസാന അടവാണ് ഇപ്പോൾ നാഷണൽ കമ്മിറ്റി പ്രസിഡന്റ് നടത്തികൊണ്ടിരികുന്നത്. മാത്രമല്ല ഈ പരുപാടിയിലെക്കായി വമ്പന്‍ പണപ്പിരിവും ഇതിനോടകം നടത്തിയിട്ടുണ്ട്.

വർഷങ്ങളായി ഒഐസിസി നാഷണൽ കമ്മിറ്റിക്ക് ട്രഷറർ ഇല്ലാത്ത അവസ്ഥയാണ്. യാതൊരു കാരണവും കൂടാതെ പുനഃസംഘടനക്ക് തൊട്ട് മുന്നേ ട്രഷററെ പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം യൂത്ത് വിങ്ങിലെ കുറച്ചുപേരെ കൊണ്ട് കെ പി സി സിക്ക് പരാതി നൽകി ഇപ്പോൾ നോട്ടീസ് നൽകി മാറ്റി നിർത്തി ഇരിക്കുകയാണ്. നിലവിൽ ഇപ്പോൾ ഉള്ള ജോയിന്റ് ട്രഷറർ പുനഃസംഘടനയിൽ നാഷണൽ കൗൺസിലിൽ വരാതെ പുറത്തായ ആളാണ്‌. നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് കൃത്യമായ കണക്കുകള്‍ നാളിതുവരെ ആയിട്ടും ഉണ്ടായിട്ടില്ല. നാഷണൽ എക്സിക്യൂട്ടീവ് വിളിച്ചുകൂട്ടി വരവ് ചിലവു കണക്കുകൾ അവതരിപ്പികുന്നതിനു പകരം നാഷണൽ പ്രസിഡന്റ് ഉൾപ്പെടെ നാലൊ അഞ്ചോ പേരടങ്ങുന്ന നാഷണൽ ഭാരവാഹികൾ നാഷണൽ ഭാരവാഹി യോഗത്തിൽ പാസാക്കാറാണ്‌ പതിവ്. ഒഐസിസി നാഷണൽ കമ്മിറ്റിയുടെ തലപ്പത് നിലവിൽ ഇരിക്കുന്നതിൽ പലരും ബിസിനെസ്സുകാരാണ്, ഇവരില്‍ പലരുമാണ് ഈ തുക കൈകാര്യം ചെയ്യുന്നത്.

നാട്ടിലൊ കുവൈറ്റിലോ പ്രവർത്തകരുമയി യാതൊരു ബന്ധവും ഇല്ലാത്ത കുറച്ചു ആളുകളാണ് ഒഐസിസി നാഷണൽ കമ്മിറ്റിയുടെ ഈ നേതൃത്വം. പാർട്ടിയോട് ഉള്ള സ്നേഹത്തേക്കാൾ ഉപരി പൊതു മധ്യത്തിൽ ഷോ കാണിക്കാനും പഴയ കാല പ്രവാസി കോൺഗ്രസ് നേതാക്കളുടെ ശൈലിയില് നെതാവിനൊപ്പം ഫോട്ടോ എടുക്കാനും അവരുടെ വീട്ടിൽ കൊണ്ടുപോകാനും  കറങ്ങാനും മാത്രമായി കാണുന്ന കുറച്ചു ഭാരവാഹികൾ. ഇരിക്കുന്നത് എന്ത് സ്ഥാനമാണെന്നു പോലും മനസ്സിലാക്കാതെ ഇവർ നാഷണൽ പ്രസിഡന്റിന്റെ ആഞാനുവർത്തികളായി തൽസ്ഥാനം തുടരുകയാണ്.

ഒഐസിസിയെ ഇവരുടെ കരങ്ങളിൽ നിന്നും രക്ഷപെടുത്താൻ അസംതൃപ്തരായ നിരവധി പ്രവർത്തകർചേർന്നു സേവ് ഒഐസിസി കുവൈറ്റ് എന്ന പേരിൽ നിലവിൽ ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സേവ് ഒഐസിസി പ്രവർത്തകർ വിരവധി തവണ നാഷണൽ പ്രസിഡന്റ് ഉൾപ്പെടെ നിർജീവമായി തുടരുന്ന ഭാരവാഹികൾ മാറി പുതിയ കമ്മിറ്റി ഉടനടി തിരഞ്ഞെടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടും കസേര ഒഴിയാതെ അള്ളി ഇരിക്കുകയാണ് നാഷണൽ പ്രസിഡന്റും കിങ്കരൻമാരും. വയനാട് ഫണ്ട് തിരുമറിയിൽ കെപിസിസിക്കും വയനാട് എം പി പ്രിയങ്ക ഗാന്ധിക്കും പരാതി നല്കാനിരിക്കുകയാണ് സേവ് ഒഐസിസി പ്രവർത്തകർ.

നാഷണൽ കമ്മിറ്റി പ്രസിഡന്റിനെതിരെ പൊതുവിൽ വ്യപകമായ പ്രതിഷേധം ആണ്‌ ഉയർന്നു വരുന്നത്. പുനഃസംഘടനയിൽ കെപിസിസി നിർദ്ദേശിച്ച യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തന്റെ ഇഷ്ടക്കാരെ മാത്രം എടുക്കുകയും കൂടുത്തൽ പ്രാതിനിധ്യം ഒരു വിഭാഗത്തിൽ നിന്നും ഉള്ളവർക്കാണു മാത്രം ആയും പെരിനു കുറച്ചു പേരെ മറ്റു വിഭാഗത്തിൽ  നിന്നും എടുത്തു എന്ന ഗുരുതരമായ ആക്ഷെപമാണ് നിലനില്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ ഒഐസിസിയെ കേരളം കോണ്ഗ്രെസ്സാക്കി മാറ്റിയിരിക്കുകയാണ് ഒഐസിസി നാഷണൽ പ്രസിഡന്റ്.

   കെപിസിസി ജനറൽ സെക്രട്ടറി ഒഐസിസി കുവൈറ്റിന്റെ ചുമതലയുള്ള അഡ്വ ബി എ അബ്ദുൽ മുത്തലിബിനെ പോലും നോക്ക് കുത്തിയാക്കി കൊണ്ടാണ് നാഷണൽ പ്രസിഡണ്ട് ഇത്തരത്തിൽ സംഘടനാ വിരുദ്ധ  പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരികുന്നത്. ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട്‌ അഡ്വ ബി എ മുത്തലിബ് കുവൈറ്റിൽ വന്നപ്പോൾ നേരിൽ കണ്ട് ഈ പരാതികൾ അറിയിച്ചിട്ടും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. പലകുറി കെപിസിസിയെ രേഖാമൂലം അറിയിചിട്ടും കെപിസിസിയുടെ ഭാഗത്തുനിന്നും ഇതേവരെ അനുകൂലമായ നടപടികൾ ഉണ്ടായിട്ടില്ല.  സേവ് ഒഐസിസി പ്രവർത്തകർ കഴിഞ്ഞ ദിവസം അബ്ബാസിയയിൽ വച്ച് കൂടിയ യോഗത്തിൽ കെപിസിസി നേതൃത്തത്തെ നേരിൽ കണ്ട് പരാതികൾ നൽകുവാനും അതിലൂടെ പരിഹാരം ആയില്ലെങ്കിൽ വിശാലമായ ഒരു പത്രസമ്മേളനം വിളിച്ചു വിശദമായി ഈ പരാതികൾ പുതുമധ്യത്തിൽ കൊണ്ടുവരാനുമാണ് തീരുമാനിച്ചിരിക്കുന്നത്.