'കോടതിവിധി മാനിക്കുന്നു, കോൺഗ്രസിനൊപ്പം തുടരും'; വി എം വിനു
ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്ന് സംവിധായകൻ വിഎം വിനു. കോൺഗ്രസിനൊപ്പം തുടരുമെന്ന് വിനു അറിയിച്ചു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയിൽ പട്ടികയിൽ പേര് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും പ്രചാരണത്തിന് ഇറങ്ങണമോ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും വിനു പ്രതികരിച്ചു.
വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് വിഎം വിനു ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. ഇതോടെ വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായിരുന്നു വി എം വിനു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മനപൂർവ്വമാണ് തന്റെ പേര് വെട്ടിയതെന്ന് വിനു കോടതിയെ അറിയിച്ചു. ഭരിക്കുന്ന പാർട്ടിയാണ് പിന്നിലെന്നും വിനു പറഞ്ഞു. അതേസമയം വിനുവിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന ഇല്ലെന്നും വോട്ടർ പട്ടിക നോക്കിയില്ലേ എന്നും കോടതി ചോദിച്ചു.