ഇറാന്‍ സുരക്ഷാമേധാവി അലി ലാരിജനി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍

Mar 17, 2026 - 12:23
 0  2
ഇറാന്‍ സുരക്ഷാമേധാവി അലി ലാരിജനി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍

ടെല്‍ അവീവ്: ഇറാന്‍ സുരക്ഷാമേധാവി അലി ലാരിജനി കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി ഇസ്രായേല്‍.  ആക്രമണങ്ങളില്‍ ലാറിജനിയെ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. എന്നാല്‍, ലാരി ജനിയുടെ മരണം ഇതുവരെ ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗൊലാം റേസ സൊലേമാനിയേയും വധിച്ചുവെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതേസമയം, മിഡില്‍ ഈസ്റ്റിലെ യു.എസ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം തുടരുകയാണ്. ബാഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണാക്രമണം നടത്തി.  യുദ്ധം തുടങ്ങിയതിന് ശേഷം ഇറാന്‍ നടത്തുന്ന ഏറ്റവും ശക്തിയേറിയ ആക്രമമാണിതെന്ന് ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

യു.എ.ഇയില്‍ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ ഇറാന്‍ മിസൈല്‍ ശരീരത്തില്‍ പതിച്ച് പാക് പൗരന്‍ കൊല്ലപ്പെട്ടു. അബുദാബി ഭരകൂടമാണ് പാക് പൗരന്‍ മരിച്ച വിവരം അറിയിച്ചത്