സൈബര്‍ ആക്രമണം; എന്‍ എം വിജയന്റെ മരുമകള്‍ പോലീസില്‍ പരാതി നല്‍കി

Sep 15, 2025 - 19:42
 0  2
സൈബര്‍ ആക്രമണം; എന്‍ എം വിജയന്റെ  മരുമകള്‍  പോലീസില്‍ പരാതി നല്‍കി

സുല്‍ത്താന്‍ ബത്തേരി: വയനാട് മുന്‍ ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജക്കെതിരെ സൈബര്‍ ആക്രമണം. പത്മജ ബത്തേരി പോലീസില്‍ പരാതി നല്‍കി. അച്ഛന്റെ മരണം മുതല്‍ കോണ്‍ഗ്രസ്സ് സൈബര്‍ സംഘങ്ങള്‍ വേട്ടയാടുകയാണെന്ന് പത്മജ ആരോപിച്ചു. സ്വന്തം നേതാവിന്റെ മരുമകളെന്ന പരിഗണന പോലും നല്‍കുന്നില്ല. കോണ്‍ഗ്രസ്സ് നേതാവ് ഷാജി ചുള്ളിയോട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി.

കഴിഞ്ഞ ദിവസം പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പത്മജ ഈയടുത്ത ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്. കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും രണ്ടരക്കോടി രൂപയുടെ ബാധ്യത വീട്ടാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നുവെന്നും പത്മജ വിശദീകരിച്ചു. കരാര്‍ പ്രകാരമുള്ള പണം കോണ്‍ഗ്രസ്സ് നല്‍കുന്നില്ലെന്നാണ് ആരോപണം.