മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

Oct 29, 2025 - 19:53
 0  4
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി വി.എം. ശ‍്യാംകുമാർ പിന്മാറി.

കാരണം വ‍്യക്തമാക്കാതെയാണ് പിന്മാറ്റം. ബുധനാഴ്ച ഹർജി പരിഗണിച്ചപ്പോഴാണ് പിന്മാറുകയാണെന്ന കാര‍്യം ജഡ്ജി അറിയിച്ചത്. ഡിവിഷൻ ബെഞ്ചാണ് സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത്.