വെട്ടുകാട് പള്ളി: ലേഖനം, കെ. പ്രേമചന്ദ്രൻ നായർ

വെട്ടുകാട് പള്ളി: ലേഖനം, കെ. പ്രേമചന്ദ്രൻ നായർ

.                       

 

 പൗരാണിക കാലം മുതൽ തന്നെ ഭക്തിയിലും വിശ്വാസത്തിലും മുന്നിൽ നിന്നിരുന്ന ക്രൈസ്തവ സമൂഹമാണ് കേരളത്തിലുള്ളത്.

ഭാരതത്തിന്റെ രണ്ടാം അപ്പോസ്തലനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പാദസ്പര്ശത്താൽ അനുഗ്രഹീതമായ പുണ്യഭൂമിയാണ് തിരുവനന്തപുരത്തെ  വെട്ടുകാട്. വെട്ടുകാടിലെ പ്രശസ്തമായ  ക്രിസ്ത്യൻ പള്ളിയാണ് തീര്‍ഥാടന കേന്ദ്രമായ   മാദ്രെ ദെ ദേവൂസ്  ദേവാലയം. ജാതി -- മതഭേദമെന്യേ എല്ലാപേരും   വെട്ടുകാട് പള്ളിയിലെത്തുന്നു.

ദൈവത്തിന്റെ അമ്മ എന്നാണ് മാദ്രെ ദെ ദേവൂസ്  എന്ന പദത്തിന്റെ അർഥം. ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലാണ് ഇവിടുത്തെ ദേവാലയം സ്ഥിതിചെയ്യുന്നത്. 1942ലാണ് ക്രിസ്തുരാജന്റെ തിരുസ്വരൂപം ഈ പള്ളിയിൽ സ്ഥാപിക്കുന്നത്. ഇടതു കയ്യിൽ ഭാരമേറിയ കുരിശും പേറി, വലതു കൈകൊണ്ടു വിശ്വാസികളെ അനുഗ്രഹിക്കുന്ന ക്രിസ്തുരാജന്റെ തിരുസ്വരൂപമാണ് ഇവിടുത്തേത്.

എല്ലാ വെള്ളിയാഴ്ചകളിലും ആണ് ഇവിടെ തിരക്കേറുന്നത്. ഈ പള്ളിയിൽ ക്രിസ്തുരാജന്റെ തിരുനാൾ വളരെ ഭക്തിയോടും വര്ണശബളിമയോടും ആണ് നടത്തപ്പെടുന്നത്. ഈ പള്ളിയിലെത്തുന്ന ഭക്തജനങ്ങളുടെ അനുഷ്ട്ടാനങ്ങൾ വളരെ വൈവിധ്യമേറിയതും കൗതുകകരവുമാണ്. കുഞ്ഞുങ്ങളുടെ ആദ്യ ചോറൂണ്, പുതിയ വാഹനങ്ങൾ വെഞ്ചേരിക്കുക, വിദ്യാരംഭം കുറിക്കൽ, ആദ്യ ഫലങ്ങൾ കാഴ്ചവെക്കൽ അങ്ങനെ എന്തിനും ഏതിനും ഈ സന്നിധിയിലേക്കാണ് വിശ്വാസികൾ എത്തുന്നത്. എല്ലാവിഭാഗം ജനങ്ങളും വിശേഷ ദിവസങ്ങളിൽ ഇവിടെ ഒത്തു കൂടാറുണ്ട്.

നന്മയുടെയും ഐശ്വര്യങ്ങളുടെയും നാടാണു ഈ പ്രദേശം. ജാതി മത ഭേദമെന്യേ എല്ലാപേരും ഒത്തുകൂടുന്ന ഈ പള്ളി തിരുവനന്തപുരം നഗരതിർത്തിക്കുള്ളിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.............. !           

 

കെ. പ്രേമചന്ദ്രൻ നായർ