“ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: പിഎം-ശ്രീ സ്കീം വിവാദത്തിൽ സിപിഐയെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐ ഇപ്പോൾ ശബ്ദമുയർത്തുന്നത്,” – വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി കണ്ട് സംസാരിച്ചാൽ സിപിഐയുടെ എല്ലാ പ്രശ്നങ്ങളും അവിടെത്തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സാക്ഷാൽ പിണറായി നേരെവന്ന് കാര്യങ്ങൾ പറയുമ്പോൾ സിപിഐയുടെ പ്രതിഷേധമെല്ലാം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്കും അഭിപ്രായമുണ്ടായിരുന്നു ഞങ്ങൾ ഇങ്ങനെ പറഞ്ഞായിരുന്നു എന്നൊക്കെ അവർക്ക് പറയേണ്ടേ. അതിനുവേണ്ടി പലകാര്യങ്ങളും പറഞ്ഞുനിന്നതാണ്. അവസാനം എല്ലാം പത്തി താഴ്ത്തി പിണറായിയുടെ കൂടെ അവർ യോജിച്ച് പോകും. യോജിക്കാതെ എവിടെപോകാനാണെന്നും വെള്ളാപ്പള്ളി ചോദിച്ചു.