'ലൈംഗിക കുറ്റവാളികൾ കിടക്ക് അകത്ത്'; രാഹുലിനെ ട്രോളി പി.പി ദിവ്യ

Dec 4, 2025 - 20:05
 0  4
'ലൈംഗിക കുറ്റവാളികൾ കിടക്ക് അകത്ത്'; രാഹുലിനെ ട്രോളി പി.പി ദിവ്യ

കണ്ണൂർ: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചതിനു പിന്നാലെ എംഎൽഎയെ ട്രോളി സിപിഎം നേതാവ് പി.പി ദിവ്യ. 'ലൈംഗിക കുറ്റവാളികൾ കിടക്ക് അകത്ത്' എന്ന പി.പി ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുകയാണ്. പാലക്കാട്‌ ഉപതിരെഞ്ഞെടുപ്പ് താൻ മറന്നിട്ടില്ലെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാൻ തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സൈബർ ആക്രമണം നടത്തിയെന്ന് മറ്റൊരു കുറിപ്പും പി.പി ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള സർക്കൂലർ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പുറത്തിറക്കിയത്. നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.