സംസ്ഥാനത്ത് കനത്ത പോളിങ് ; 3 മണി വരെ 62 ശതമാനം പിന്നിട്ടു
കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാന മണിക്കൂറിൽ . വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ കേരളത്തിൽ ഏകദേശം 62.71 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. 883 സ്ഥാനാർത്ഥികളാണ് വിവിധ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നത്.
എസ്‌ഐആറിനെ തുടർന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
നിരവധി കന്നിവോട്ടർമാരെ കാണാൻ കഴിഞ്ഞെന്നും ഇതുപോലെ പോളിങ് മുന്നോട്ട് പോവുകയാണെങ്കിൽ പോളിംഗ് ശതമാനം 90 കടന്നേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മാധ്യമങ്ങളോട് പറഞ്ഞു.