എഎപി വിട്ട 7 എംപിമാരുടെ ബിജെപി ലയനം; അംഗീകരിച്ച് രാജ്യസഭാ ചെയർമാൻ

Apr 27, 2026 - 14:15
 0  2
എഎപി വിട്ട 7 എംപിമാരുടെ ബിജെപി ലയനം; അംഗീകരിച്ച് രാജ്യസഭാ ചെയർമാൻ

എഎപി വിട്ട ഏഴ് എംപിമാരുടെ ബിജെപി ലയനം അംഗീകരിച്ച് രാജ്യസഭാ ചെയർമാൻ സിപി രാധാകൃഷ്ണൻ. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി ഉയർന്നു. രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലം മൂന്നായി കുറഞ്ഞു. രാഘവ് ഛദ്ദ, അശോക് മിത്തൽ, ഹർഭജൻ സിംഗ്, സന്ദീപ് പാഠക്, വിക്രംജിത് സഹ്നി, സ്വാതി മലിവാൾ, രജീന്ദർ ഗുപ്ത എന്നിവരാണ് ബിജെപിയിൽ ലയിച്ച ഏഴ് എംപിമാർ. 

ഈ ഏഴ് എംപിമാരേയും ബിജെപി അംഗങ്ങളുടെ പട്ടികയിൽ രാജ്യസഭാ വെബ്‌സൈറ്റിൽ മാറ്റിസ്ഥാപിച്ചു. ലയനത്തിന് ശേഷം ഏഴ് എംപിമാരും തങ്ങളെ ബിജെപി എംപിമാരായി കണക്കാക്കണം എന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യസഭാ ചെയർമാന് നിവേദനം നൽകിയിരുന്നു. ഇത് സ്വീകരിച്ചതായാണ് വിവരം.