ഡൽഹി കലാപ ഗൂഢാലോചന; ഉമർ ഖാലിദിന്റെ ജാമ്യം തള്ളി ഹൈക്കോടതി

ഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ, ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ എന്നിവരുടക്കം കേസിലെ പ്രതികളായ മറ്റു ഏഴുപേരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളി.
ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ചത്. അത്തർ ഖാൻ, അബ്ദുൾ ഖാലിദ് സൈഫി, മൊഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ് എന്നിവരാണ് ജാമ്യം നിഷേധിച്ച മറ്റു പ്രതികൾ.