ഉപഭോക്താക്കളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുണ്ട് , ചില വിവരങ്ങള്‍ പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട് ; ചാറ്റ് ജിപിടി

Sep 2, 2025 - 18:15
 0  47
ഉപഭോക്താക്കളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുണ്ട് ,  ചില വിവരങ്ങള്‍ പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട് ; ചാറ്റ് ജിപിടി

നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ചാറ്റ് ജിപിടിയില്‍ ചാറ്റ് ചെയ്യപ്പെടുന്ന ചില വിവരങ്ങള്‍ പോലിസിന് നല്‍കാറുണ്ടെന്ന് ഓപ്പണ്‍ എഐ.


  ഉപഭോക്താക്കളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരെങ്കിലും എന്തെങ്കിലും അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കാണുന്നുണ്ടെങ്കില്‍ അക്കാര്യം പോലിസിനെ അറിയിക്കാറുണ്ടെന്നുമാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ മറ്റുള്ളവരെ ദ്രോഹിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് സാങ്കേതിക സംവിധാനങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ആ ചാറ്റ് പ്രത്യേക നിരീക്ഷണ സംഘത്തിന് കൈമാറുകയും ചെയ്യും. മനുഷ്യരായ റിവ്യൂവര്‍മാര്‍ ഈ ചാറ്റുകള്‍ എത്രത്തോളം ഭീഷണിയാണെന്ന് വിലയിരുത്തും. ആവശ്യമെന്ന് തോന്നിയാല്‍ പോലിസിനെ അറിയിക്കുമെന്നാണ് കമ്ബനി വ്യക്തമാക്കിയിരിക്കുന്നത്