ഇംഗ്ലീഷ് അറിയില്ല; യു എസില്‍ ഇൻഡ്യക്കാരടക്കം 7248 ട്രക്ക് ഡ്രൈവർമാരുടെ ജോലി പോയി

Nov 4, 2025 - 20:32
Nov 4, 2025 - 20:40
 0  4
ഇംഗ്ലീഷ് അറിയില്ല; യു എസില്‍ ഇൻഡ്യക്കാരടക്കം  7248 ട്രക്ക് ഡ്രൈവർമാരുടെ ജോലി  പോയി

ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ വിജയിക്കാത്തതിനെ തുടർന്ന് അമേരിക്കയില്‍ 7248 ട്രക്ക് ഡ്രൈവർമാരെ ജോലിയില്‍ നിന്നും പുറത്താക്കി. '2025 ഒക്ടോബർ വരെ 7248 കമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാരെ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളിൽ പരാജയപ്പെട്ടതിന് 'ഔട്ട് ഓഫ് സർവീസ്' (പുറത്താക്കൽ) നടപടിയിലൂടെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കി' ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഭൂരിഭാഗവും പഞ്ചാബിലും ഹരിയാനയിലുമുള്ള ഇന്ത്യൻ ഉത്ഭവമുള്ള സിഖ് ഡ്രൈവർമാരാണ്.

അമേരിക്കൻ ട്രക്ക് വ്യവസായ മേഖലയില്‍ 130000 മുതൽ 150000 വരെ സിഖ് തൊഴിലാളികൾ ഉണ്ടെന്നാണ് നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷൻ (NAPTA) വ്യക്തമാക്കുന്നത്. പുതുതായി സ്വീകരിച്ച റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഇത് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന വിമർശനവും ശക്തമാകുന്നു.