ഡൽഹി ഹുമയൂൺ കുടീരത്തിലെ മേൽക്കൂരയുടെ ഭാഗം തകർന്ന് 5 മരണം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Aug 15, 2025 - 17:11
Aug 15, 2025 - 19:22
 0  5
ഡൽഹി  ഹുമയൂൺ കുടീരത്തിലെ  മേൽക്കൂരയുടെ  ഭാഗം  തകർന്ന് 5  മരണം ;  നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഡല്‍ഹിയിലെ നിസാമുദ്ധീന്‍ പ്രദേശത്ത് ഹുമയൂണിന്റെ ശവകുടീര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ദർഗയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു .  ദുരന്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരില്‍ ചിലരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.