സവർക്കർ പുരസ്‌കാരം ശശി തരൂരിന്; ഏറ്റുവാങ്ങില്ലന്ന് എം.പി

Dec 10, 2025 - 11:19
 0  2
സവർക്കർ പുരസ്‌കാരം ശശി തരൂരിന്; ഏറ്റുവാങ്ങില്ലന്ന് എം.പി

ഡൽഹി: എച്ച്.ആർ.ഡി.എസ് എന്ന സംഘടന ഏർപ്പെടുത്തിയ വീരസവർക്കർ പുരസ്‌കാരം നിരസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ന് ഡൽഹിയിൽ നടക്കുന്ന പുരസ്‌കാര സമർപ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തരൂർ വ്യക്തമാക്കി. മറ്റൊരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം കൊൽക്കത്തയിലേക്ക് പോയതായാണ് വിവരം.

സവർക്കറുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് രൂക്ഷമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തരൂരിന്റെ പിന്മാറ്റം. കെ. മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയ മുതിർന്ന നേതാക്കൾ തരൂർ പുരസ്‌കാരം സ്വീകരിക്കുന്നതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിനൽകിയ സവർക്കറുടെ പേരിലുള്ള അവാർഡ് ഒരു കോൺഗ്രസ് നേതാവും സ്വീകരിക്കാൻ പാടില്ലെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.