'വോട്ടർ പട്ടിക പരിഷ്‌കരണം ബിജെപിയുടെ തന്ത്രം'; സർവകക്ഷി യോഗത്തിൽ ആഞ്ഞടിച്ച് സ്റ്റാലിൻ

Nov 2, 2025 - 13:46
 0  6
'വോട്ടർ പട്ടിക  പരിഷ്‌കരണം ബിജെപിയുടെ തന്ത്രം'; സർവകക്ഷി യോഗത്തിൽ ആഞ്ഞടിച്ച് സ്റ്റാലിൻ

ചെന്നൈ: എസ്‌ഐആറിനെതിരെ സംഘടിപ്പിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ അവശേഷിക്കെ ബിജെപി നടത്തുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ സ്റ്റാലിൻ രൂക്ഷമായി വിമര്‍ശിച്ചു.

യഥാർഥ വോട്ടർമാരെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ തന്ത്രപരമായ ശ്രമമാണിതെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. നീതിയുക്തമായ തെരഞ്ഞെടുപ്പിന് യഥാർഥ വോട്ടർ പട്ടിക ആവശ്യമാണ്. എന്നാൽ അതിലെ പരിഷ്‌കരണം കൃത്യസമയത്ത് നടത്തണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച എസ്‌ഐആറിനെതിരെ സംഘടിപ്പിച്ച സർവകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സെൽവപ്പെരുന്ധകൈ, ദ്രാവിഡർ കഴകം പ്രസിഡൻ്റ് കെ.വീരമണി, എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ, വിടുതലൈ സിരുത്തൈ പാർട്ടി പ്രസിഡൻ്റ് തിരുമാവളവൻ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) സംസ്ഥാന സെക്രട്ടറി കെ ഷൺമുഖം, തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പരാബൻ കാഡ്രെ, ഡിഎംഡി എന്നിവര്‍ അണിനിരന്നു. രാവിലെ ചെന്നൈ ടി.നഗറിലെ സ്വകാര്യ സ്റ്റാർ ഹോട്ടലിൽ നടന്ന യോഗത്തിൽ തമിഴ്‌നാട് വാഴുറിമൈ പാർട്ടി പ്രസിഡൻ്റ് വേൽമുരുകനും പങ്കെടുത്തു.